ADVERTISEMENT

പൃഥ്വിരാജിന് അപ്രതീക്ഷിത പിറന്നാൾ സമ്മാനം നൽകി ഭാര്യ സുപ്രിയ. ബ്രിട്ടിഷ് വാഹന നിർമാതാക്കളായ മിനിയുടെ ഏറ്റവും കരുത്തൻ കാർ ജെസിഡബ്ല്യുവാണ് താരത്തിനു ഭാര്യ സമ്മാനിച്ചത്. കൊച്ചിയിലെ മിനി ഡീലർഷിപ്പായ ഇവിഎം മിനിയിൽ നിന്നാണ് വാഹനം വാങ്ങിയത്. 

ലംബോർഗിനി, റേഞ്ച് റോവർ, ബിഎംഡബ്ല്യു 7 സീരിസ് തുടങ്ങിയ ആഡംബര വാഹനങ്ങളുള്ള പൃഥ്വിരാജിന്റെ ഗാരിജിലെ ‘സ്പെഷൽ’ കാറായിരിക്കും റിബൽ ഗ്രീൻ നിറത്തിലുള്ള ഈ മിനി കൂപ്പർ. സുപ്രിയയ്ക്കൊപ്പം വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

മിനി കൂപ്പറിന്റെ പെർഫോമൻസ് പതിപ്പാണ് ജോൺ കൂപ്പർ വർക് എന്ന ജിസിഡബ്ല്യു. ഏകദേശം 45.50 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. മിനിയുടെ ഇന്ത്യയിലെ ഏറ്റവും കരുത്തൻ കാറാണ് ജെസിഡബ്ല്യു. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ജെസിഡബ്ല്യു പതിപ്പിനും കരുത്തു നൽകുന്നത്. 231 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും നൽകും ഈ എൻജിൻ. എട്ട് സ്പീഡ് ഓട്ടമാറ്റിക്കാണ് ‌ട്രാന്‍സ്മിഷന്‍. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താൻ 6.1 സെക്കൻഡ് മാത്രം മതി വാഹനത്തിന്. 

English Summary: Supriya Menon Gift Mini Cooper JCW To Prithviraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com