ADVERTISEMENT

ആരാധകരെ വിസ്മയിപ്പിക്കുന്ന പല മെയ്ക്കോവറുകളും സിനിമാ താരങ്ങൾ വരുത്താറുണ്ട്. ചിലപ്പോഴൊക്കെ ആളെ തിരിച്ചറിയാൻ കഴിയാത്ത അത്രയും മാറ്റമാകും ഉണ്ടാകുക. ഇത്തരത്തിലുള്ളൊരു മെയ്ക്കോവറാണ് ഇപ്പോൾ വാഹനപ്രേമികൾക്കിടയിൽ സംസാര വിഷയം. മാറ്റത്തിന് വിധേയമായത് ബോളിവുഡ് സൂപ്പർതാരം സുനിൽ ഷെട്ടിയുടെ ബുള്ളറ്റാണ്.

സുനിൽ ഷെട്ടിയെ വരെ അമ്പരപ്പിച്ച മെയ്ക്കോവറാണ് മുംബൈയിലെ കസ്റ്റംബൈക്ക് നിർമാതാക്കളായ വർധാൻച്ചി മോട്ടോഴ്സ് നൽകിയിരിക്കുന്നത്. സുനിൽ െഷട്ടിയുടെ പഴയ മാച്ചിസ്മോ 500 ബുള്ളറ്റിന് ക്ലാസിക് ബോബർ ലുക്കാണ് നൽകിയത്. 

വീതിയ കൂടിയ ഹാൻഡിൽ ബാറും സിംഗിൾ സീറ്റും എൽഇഡി ഹെഡ്‌ലൈറ്റും അലുമിനിയം ഫുട്ടപെഗ്ഗും മാറ്റ് ബ്ലാക്ക് ഫിനിഷും നൽകിയിട്ടുണ്ട്. ഇന്റർനാഷണൽ ലുക്കുള്ള ഇന്ത്യൻ എന്നാണ് ബൈക്ക് കണ്ട സുനിൽ ഷെട്ടി പറഞ്ഞത്. റോ‍യൽ എൻഫീൽഡ് ബൈക്കുകൾ കസ്റ്റം ചെയ്യുന്ന പ്രമുഖ കമ്പനിയാണ് വർധാൻച്ചി മോട്ടോഴ്സ്. നടി സമീറ റെഡ്ഡിയുടെ ഭർത്താവ് അക്ഷയ് വർധേയാണ് ഇതിന്റെ ഉടമ.

English Summary: Suneil Shetty’s Latest Ride is a customised Vardenchi motorcycle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com