ADVERTISEMENT

പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ ടൈഗുണിനു ലഭിച്ചതു മികച്ച വരവേൽപ്പെന്ന് ജർമൻ നിർമാതാക്കളായ ഫോക്സ്വാഗൻ പാസഞ്ചർ കാഴ്സ് ഇന്ത്യ. ഇതിനോടകം 18,000 ബുക്കിങ്ങാണു ടൈഗുൺ സ്വന്തമാക്കിയത്. ഇതോടെ ചില എൻജിൻ - ട്രാൻസ്മിഷൻ സങ്കലനത്തിലുള്ള മോഡലുകൾ ലഭിക്കാനുള്ള കാത്തിരിപ്പ് രണ്ടു മാസത്തോളമായിട്ടുണ്ട്. ഒരു ലീറ്റർ, ടി എസ് ഐ എൻജിനോടെയെത്തുന്ന ടൈഗുണിന്റെ അടിസ്ഥാന വകഭദേമായ ഡൈനമിക് ലൈനിന് 10.49 ലക്ഷം രൂപയാണു ഷോറൂം വില. 1.5 ലീറ്റർ ടി ഡി ഐ എൻജിൻ സഹിതമുള്ള മുന്തിയ വകഭേദമായ പെർഫോമൻസ് ലൈൻ സ്വന്തമാക്കാൻ 14.99 ലക്ഷം രൂപ മുടക്കണം.

കടുത്ത മത്സരത്തിനു വേദിയായ ഇടത്തരം എസ് യു വി വിഭാഗത്തിലാണു ഫോക്സ്വാഗന്റെ ടൈഗുൺ ഇടംപിടിക്കുന്നത്. ചെക്ക് ബ്രാൻഡായ സ്കോഡ ഓട്ടോയുമായി ചേർന്ന് നടപ്പാക്കുന്ന ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി  വികസിപ്പിച്ച എംക്യുബിഎ സീറൊ ഐ എൻ പ്ലാറ്റ്ഫോമാണ് ടൈഗുണിന് അടിത്തറയാവുന്നത്. ഈ വിഭാഗത്തിൽ ഏറ്റവും ഉയർന്ന വീൽ ബേസ്(2,651 എംഎം) ഉള്ള ടൈഗുൺ, അകത്തളത്തിൽ യഥേഷ്ടം സ്ഥലസൗകര്യവും വാഗ്ദാനം ചെയ്യുന്നുണ്ട്. 

ടൈഗുണിനു ലഭിച്ച സ്വീകാര്യതയും വരവേൽപ്പും കമ്പനിക്ക് ആവേശം പകരുന്നതായി ഫോക്സ്വാഗൻ പാസഞ്ചർ കാഴ്സ് ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത അഭിപ്രായപ്പെട്ടു. ടൈഗുൺ അവതരിപ്പിച്ച് ആദ്യ മാസം തന്നെ വിൽപനയിൽ മുൻ വർഷം ഇതേ കാലത്തെ അപേക്ഷിച്ച് 50% വർധന കൈവരിക്കാൻ സാധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. 

English Summary: Volkswagen Taigun bookings zoom to 18,000 units, waiting period at 2 months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com