പുതിയ മോഡൽ എന്നാൽ ഇതാണ്, അടിമുടി മാറ്റങ്ങളുമായി എസ്ക്രോസ്

suzuki-scross-5
Suzuki S Cross
SHARE

പുതിയ രൂപത്തിൽ അടിമുടി സ്പോർട്ടിയായി എത്തുന്ന എസ്ക്രോസിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് സുസുക്കി. യൂറോപ്യൻ വിപണിയിലേക്ക് ഈ വർഷം അവസാനമെത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് സുസുക്കി പുറത്തുവിട്ടത്. യൂറോപ്യൻ വിപണിക്ക് ശേഷം ലാറ്റിൻ അമേരിക്ക, ഓഷ്യാന, ഏഷ്യ തുടങ്ങിയ വിപണികളിലേക്കും വാഹനം എത്തിക്കുമെന്നാണ് സുസുക്കി അറിയിക്കുന്നത്.

suzuki-scross-6

∙ ബോൾഡ് എസ്‍യുവി ലുക്ക്, പുതിയ ഡിസൈൻ ഭാഷ്യം

ബോൾഡ്, സോഫസ്റ്റിക്കേറ്റഡ്, വെർസറ്റൈൽ എന്നീ മൂന്ന് ഘടകങ്ങളിലൂന്നിയാണ് പുതിയ വാഹനത്തിന്റെ ഡിസൈൻ. പുതിയ എസ്ക്രോസ് മുൻതലമുറയെക്കാൾ വീതിയും ഉയരവും നീളവും കൂടുതലുണ്ട്.  വലിയ പിയാനോ ബ്ലാക്ക് ഗ്രിൽ, മൂന്നു എൽഇഡ‍ി പൊസിഷനിങ് ലാംപുകളുള്ള ഹെഡ്‌ലൈറ്റ്, ഉയർന്ന് ബോണറ്റ് എന്നിവയുണ്ട്.

suzuki-scross

ഹണികോമ്പ് പാറ്റേണിലുള്ള പുതിയ ഗില്ലിൽ ക്രോം സ്ട്രിപ്പും സുസുക്കിയുടെ ലോഗോയും. ബംബറുകളിലേക്ക് ഇറങ്ങിയാണ് ഇൻഡികേറ്റിന്റെ സ്ഥാനം. വാഹനത്തിന് സ്പോർട്ടി ലുക്ക് നൽകുന്നതിന് സിൽവർ കളറിലുള്ള സ്കിഡ് പ്ലേറ്റും നൽകിയിട്ടുണ്ട്. മസ്കുലറായ വീൽ ആർച്ചുകളും അതിലെ കറുത്ത ക്ലാഡിങ്ങും റഫ് എസ്‍യുവി ലുക്ക് വാഹനത്തിന് നൽകുന്നുണ്ട്. ‌ മനോഹരമായി ഡിസൈനാണ് വാഹനത്തിന്റെ പിൻഭാഗത്തിന്. ക്രിയർ ലെൻസ് ടെയിൽ ലാംപുകളും വലുപ്പമുള്ള ബൂട്ട് ഡോറുമുണ്ട്.

suzuki-scross-8

∙ അത്യാധുനിക ഇന്റീരിയർ

ഇന്റീരിയറിന് മൂന്നു ഡയമൻഷനുള്ള ഡിസൈനാണ്. പുതിയ എസ്ക്രോസിന്റെ സ്വഭാവവുമായി ചേർന്നു നിൽക്കുന്നതാണ് പുതിയ ഇന്റീരിയറെന്നും സുസുക്കി പറയുന്നു. സെന്റർ കൺസോളിൽ 9 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയും മികച്ച ഓഡിയോ സിസ്റ്റവുമുണ്ട്.  വാഹനത്തിന്റെ വിവരങ്ങളറിയാനും ക്യാമറയുടെ സ്ക്രീനായിട്ടും ഈ ടച്ച്സ്ക്രീൻ ഇന്റഫോടെയ്ൻമെന്റ് സിസ്റ്റം ഉപകരിക്കും.

suzuki-scross-9

∙ എൻജിൻ പ്ലാറ്റ്ഫോം

നിലവിലെ എസ് ക്രോസിൽ ഉപയോഗിക്കുന്ന സി പ്ലാറ്റ്ഫോമിന്റെ അപ്ഡേറ്റഡ് പതിപ്പിലാണ് പുതിയ വാഹനത്തിന്റെ നിർമാണം. യൂറോപ്യൻ വിപണിയിൽ 48 വാട്ട് എച്ച്എസ്‌വിഎസ് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യയോടു കൂടിയ 1.4 ലീറ്റർ പെട്രോൾ എൻജിനാണ്. സുസുക്കിയുടെ ഓൾ ഗ്രിപ്പ് സെലക്റ്റ് 4 വീൽ ഡ്രൈവ് സിസ്റ്റവുമുണ്ട്.

suzuki-scross-4

റോഡുകളുടെ സാഹചര്യം അനുസരിച്ച് മോഡ് സെലക്റ്റ് ചെയ്യാൻ സാധിക്കുമെന്നും അത് വാഹനത്തിന്റെ ഇന്ധനക്ഷമത വർധിപ്പിക്കുമെന്നും സുസുക്കി അവകാശപ്പെടുന്നു. 95 കിലോവാട്ട് കരുത്തുള്ള 1.4 ലീറ്റർ പെട്രോൾ എൻജിന് 235 എൻഎം ടോർക്കുമുണ്ട്. ഇന്ത്യൻ മോഡലിന്റെ എൻജിൻ വിവരങ്ങൾ പുറത്തിവിട്ടിട്ടില്ലെങ്കിലും 1.5 ലീറ്റർ പെട്രോൾ എൻജിനും 12 വാട്ട് മൈൽഡ് ഹൈബ്രിഡ് ടെക്നോളജിയുമാണ് ലഭിക്കാൻ സാധ്യത.

suzuki-scross-7

∙ അളവുകൾ, ഇന്ത്യയിലേക്ക് എന്ന്?

അഞ്ചുപേർക്ക് സുഖകരമായി യാത്ര സമ്മാനിക്കുന്ന ഈ എസ്‍യുവിക്ക് 4300 എംഎം നീളവും 1785 എംഎം വീതിയും 1585 എംഎം ഉയരവുമുണ്ട്. 2600 എംഎം ആണ് വീൽ ബെയ്സ്. 2022 അവസാനം ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ.

English Summary: Next-gen Suzuki S-Cross Revealed

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA