അതിരിടാത്ത ആഡംബരം; കേരളത്തിലെ ആദ്യ ബിഎംഡബ്ല്യു 7 സീരീസ് ഇൻഡിവിജ്വൽ എഡിഷൻ എത്തി

jose-sebastian-bmw
കേരളത്തിലെ ആദ്യത്തെ ബിഎംഡബ്ല്യു 740 എൽഐ എൽസിഐ എം സ്‌പോർട് ഇൻഡിവിജ്വൽ എഡിഷൻ ജോസ് സെബാസ്റ്റ്യന് ഇവിഎം ഓട്ടോക്രാഫ്റ്റ് മാനേജിങ് ഡയറക്ടർ സാബു ജോണി കൈമാറുന്നു. ഇവിഎം ഓട്ടോക്രാഫ്റ്റ് ഡയറക്ടർ ശ്രീ തേജസ്സ് സേവ്യർ സമീപം
SHARE

ബിഎംഡബ്ല്യു 740 എൽഐ എൽസിഐ എം സ്‌പോർട് ഇൻഡിവിജ്വൽ എഡിഷൻ കേരളത്തിൽ. ജോസ് സെബാസ്റ്റ്യനാണ് കേരളത്തിൽ ഈ കാർ ആദ്യ ഉടമ. കൊച്ചിയിലെ ഇവിഎം ഓട്ടോക്രാഫ്റ്റിൽനിന്നാണ് ജോസ് കാർ സ്വന്തമാക്കിയത്. ഉപഭോക്താവിന് തന്റെ ഇഷ്ടത്തിന് അനുസരിച്ച് പഴ്സനലൈസ് ചെയ്യാം എന്നതാണ് ഈ ലിമിറ്റഡ് എഡിഷന്റെ പ്രത്യേകത.

ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച ആഡംബര കാറുകളിലൊന്നാണ് 7 സീരിസ്. ഓൺലൈനായി മാത്രമേ പ്രത്യേക പതിപ്പ് ബുക്ക് ചെയ്യാൻ സാധിക്കൂ. സാധാരണ 7 സീരീസുമായി താരതമ്യം ചെയ്യുമ്പോൾ നിരവധി സവിശേഷതകളുണ്ട് പ്രത്യേക പതിപ്പിന്. ടാന്‍സാനൈറ്റ് ബ്ലൂ, ദ്രാവിറ്റ് ഗ്രേ എന്നീ നിറങ്ങളിലാണ് വാഹനം ലഭിക്കുന്നത്.

കൂടാതെ രണ്ട് 20 ഇഞ്ച് അലോയ് ഡിസൈനുമുണ്ട്. എക്‌സ്‌ക്ലൂസീവ് നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററിയാണ് ലഭിക്കുന്നത്. ബിഎംഡബ്ല്യു വ്യക്തിഗത അല്‍കന്റാര ഹെഡ്റെസ്റ്റിലും ബാക്ക്റെസ്റ്റ് കുഷ്യനുകളിലും പ്രത്യേകം എംബ്രോയിഡറി ചെയ്യാം. ഡാഷ്ബോര്‍ഡിനും സെന്റര്‍ കണ്‍സോളിനും ബിഎംഡബ്ല്യു വ്യക്തിഗത ട്രിം ബാഡ്‍ജിങ്ങും ലഭിക്കുന്നു.

3.0 ലീറ്റര്‍ ഡ്യുവൽ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 340 ബിഎച്ച്പി കരുത്തും 450 എൻഎം ടോർക്കും ഈ എൻജിൻ നൽ‍കും. 8 സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടമാറ്റിക്കാണ് ട്രാൻസ്മിഷൻ. ഏകദേശം 1.43 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പഴ്സനലൈസേഷന് അനുസരിച്ച് വാഹനത്തിന്റെ വിലയിലും മാറ്റം വരും.

English Summary: Kerala's First BMW 740Li LCI Individual Edition

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA