സെക്കൻഡ് ബാച്ച് ഡെലിവറി ജനുവരിയോടെ; പ്രൊഡക്ഷൻ പൂർത്തിയാക്കി ടിഎക്സ്9

TX9-11
SHARE

ഇലക്ട്രിക് സ്‌കൂട്ടർ രംഗത്ത് താരമാകാൻ തയാറെടുക്കുകയാണ് ടിഎക്സ്9. വാഹനത്തിന്റെ സെക്കന്റ്ബാച്ച് ഡെലിവറിയ്ക്കായുള്ള പ്രൊഡക്ഷൻ പുരോഗമിക്കുകയാണെന്നും ഇതിനായി തങ്ങളുടെ ടീം സജ്ജമായി കഴിഞ്ഞിരിക്കുന്നുവെന്നും കമ്പനി സിഇഒ അഖിൽരാജ് ധനരാജ് അറിയിച്ചു. വിപണന രംഗത്തു മുന്നേറിക്കൊണ്ടിരിക്കുന്ന ടിഎക്സ്9 ഉപഭോക്താക്കൾക്കൾക്ക് ഇതൊരു സന്തോഷ വാർത്തയാണ്.

നിലവിൽ ആദ്യബാച്ച് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിതരണം ആരംഭിച്ച ടിഎക്സ്9, സെക്കന്റ് ബാച്ച് സ്‌കൂട്ടറുകൾ ജനുവരിയോടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് തയാറെടുക്കുന്നത്.

അതേസമയം, മുൻപ് 369 രൂപയുടെ പ്രീബുക്കിംഗ് സൗകര്യം ഉപയോഗിച്ച് വാഹനം ബുക്ക് ചെയ്ത ഉപഭോക്താക്കളിലേക്ക് ആദ്യ ബാച്ച് വാഹനങ്ങളുടെ വിതരണവും പുരോഗമിക്കുകയാണ്. സെപ്റ്റംബർ പകുതിയോടെ ആരംഭിച്ച പ്രീബുക്കിംഗ് സൗകര്യത്തിലൂടെ നിരവധി പേരാണ് വാഹനം ബുക്ക് ചെയ്തിരുന്നത്. എന്നാൽ, ആദ്യ ഘട്ടത്തിൽ ആദ്യം ബുക്ക് ചെയ്ത 1000 പേരിലേക്ക് മാത്രമാണ് ഇപ്പോൾ വാഹനം എത്തിക്കുക.

tx9-electric-scooter

കൊറിയൻ ടെക്നോളജിയോടെ പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന വാഹനമെന്ന നിലയിൽ മികച്ച കസ്റ്റമർ റിവ്യൂ ആണ് ടിഎക്സ്9 ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ലഭിക്കുന്നത്. ടിഎക്സ്9ന്റെ എൻട്രി ലെവൽ വാഹനങ്ങളായ എഫ്ടി 350, എഫ്ടി 450 എന്നീ വാഹനങ്ങളാണ് ആളുകളിലേക്ക് എത്തിക്കുന്നത്. സ്വാപ്പബിൾ ബാറ്ററിയുപയോഗിച്ചുള്ള ഡയറക്ട് ചാർജിംഗാണ് വാഹനത്തിന്റെ കുതിപ്പിന് സഹായിക്കുന്നത്. മാത്രമല്ല, മൂന്നു മണിക്കൂർ മാത്രം സമയം ആവശ്യമുള്ള എഫ്ടി 350 ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ഒറ്റ ചാർജിംഗിൽ 220 കിലോ മീറ്റർ ദൂരം പിന്നിടാൻ കഴിയുമെന്നാണ് കമ്പനി ഉറപ്പ് നൽകുന്നത്.

ഇലക്ട്രിക് ബൈക്കുകളിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് വാഹനങ്ങളിലേക്കുള്ള മാറ്റമാണ് ടിഎക്സ്9 ലക്ഷ്യം വയ്ക്കുന്ന ടിഎക്സ്9 ഇലക്ട്രിക് ബൈക്കുകളുടെ ഉത്പാദനം വർധിപ്പിക്കാൻ 250 കോടിയുടെ നിക്ഷേപമാണ് മുന്നിൽ കാണുന്നത്. മാത്രമല്ല, 2030 ഓടെ തെക്കൻ ഏഷ്യൻ വിപണിയിൽ 7.5 ശതമാനത്തിന്റെ വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

English Summary: Tx9 Electric Scooter Second Batch Delivery in January

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA