ADVERTISEMENT

മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ വികസനഘട്ടത്തിലുള്ളത് 13 പുതിയ യാത്രാവാഹനങ്ങളാണ്. അതിൽ 2027നകം അരങ്ങേറ്റം കുറിക്കുമെന്നു കരുതുന്നവയിൽ ബാറ്ററിയൽ ഓടുന്ന എട്ട് വൈദ്യുത വാഹനങ്ങളുമുണ്ട്. എക്സ് യു വി 300 കോംപാക്ട് എസ് യു വിയുടെ വൈദ്യുത പതിപ്പും ഈ പട്ടികയിലുണ്ട്.

 

ബാറ്ററിയിൽ ഓടുന്ന ‘എക്സ് യ വി 300’ അരങ്ങേറ്റം കുറിക്കുക ‘എക്സ് യു വി 400’ എന്ന പേരിലാവുമെന്നാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ വാഹന, കാർഷികോപകരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് ജെജുരികർ നൽകുന്ന സൂചന. ‘എക്സ് യു വി 300 ഇ വി’ക്ക് ‘എക്സ് യു വി 400’ എന്നു പേരു നൽകാനുള്ള ആലോചനകൾ പുരോഗതിയിലാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചെങ്കിലും ഇതു സംബന്ധിച്ച് കമ്പനി അന്തിമ തീരുമാനമത്തിലെത്തിയിട്ടില്ലെന്നും വ്യക്തമാക്കി. 

 

മഹീന്ദ്രയ്ക്ക് പുതിയൊരു ഇടത്തരം എസ് യു വി അവതരിപ്പിക്കാൻ പദ്ധതിയുണ്ടായിരുന്നു; ‘എക്സ് യു വി 300’, ‘എക്സ് യു വി 500’എന്നീ മോഡലുകൾക്കു മധ്യത്തിലായി ഇടംപിടിക്കുന്ന ഈ മോഡലിന് ‘എക്സ് യു വി 400’ എന്നാവും പേരെന്ന അഭ്യൂഹവും ശക്തമായിരുന്നു. വികസനഘട്ടത്തിൽ ‘എസ് 204’ എന്ന കോഡ് നാമം നൽകിയ ഈ എസ് യു വിക്ക് അടിത്തറയായി തിരഞ്ഞെടുത്തിരുന്നതാവട്ടെ ഫോഡിന്റെ ‘ബി’ പ്ലാറ്റ്ഫോമാണ്. ഹ്യുണ്ടേയ് ‘ക്രേറ്റ’, കിയ ‘സെൽറ്റോസ്’എന്നിവയെ നേരിടാൻ ലക്ഷ്യമിട്ടായിരുന്നു മഹീന്ദ്ര ‘എസ് 204’ വികസനം ആരംഭിച്ചത്. 

 

എന്നാൽ മഹീന്ദ്രയും ഫോഡുമായുള്ള പങ്കാളിത്തം ഉപേക്ഷിച്ചതോടെ ‘എസ് 204’ വികസന പദ്ധതിയും ഉപേക്ഷിച്ചമട്ടായി. ഈ സാഹചര്യത്തിലാണ് ‘എക്സ് യു വി 300 ഇ വി’ക്ക് ‘എക്സ് യു വി 400’ എന്ന പേരു നൽകാനുള്ള ആലോചന സജീവമായത്. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ തന്നെ മഹീന്ദ്ര ബാറ്ററിയിൽ ഓടുന്ന ‘ഇ എക്സ് യുവി 300’ പ്രദർശിപ്പിച്ചിരുന്നു; സന്ദർശകരിൽ മികച്ച പ്രതികരണം സൃഷ്ടിക്കാനും ഈ മാതൃകയ്ക്കു സാധിച്ചു. ഉൽപ്പാദനഘട്ടത്തിൽ മഹീന്ദ്ര ഇലക്ട്രിക് സ്കെയ്ലബ്ൾ ആൻഡ് മൊഡ്യുലാർ ആർക്കിടെക്ചർ(എം ഇ എസ് എം എ) പ്ലാറ്റ്ഫോമാവും ‘എക്സ് യു വി 300 ഇ വി’ക്ക് അടിത്തറയാവുകയെന്നാണു പ്രതീക്ഷ. പോരെങ്കിൽ മഹീന്ദ്രയിൽ നിന്നുള്ള ആദ്യ, സമ്പൂർണ വൈദ്യുത എസ് യു വിയുമാവും ‘ഇ എക്സ് യു വി 300’.

 

രണ്ടു വകഭേദങ്ങളിൽ ‘ഇ എക്സ് യു വി 300’ വിൽപ്പനയ്ക്കുണ്ടാവും: 350 വോൾട്ട്, 380 വോൾട്ട്. വോൾട്ടേജ് കുറഞ്ഞ പതിപ്പ് ടാറ്റ ‘നെക്സൻ ഇ വി’യോടാവും മത്സരിക്കുക. അതേസമയം വോൾട്ടേജ് കൂടിയ വകഭേദത്തിന്റെ എതിരാളികൾ എം ജി ‘സീ എസ് ഇ വി’, ഹ്യുണ്ടേയ് ‘കോന ഇ വി’ തുടങ്ങിയവയാവും. 

 

English Summary:  Mahindra E XUV 300 to be Named As XUV 400

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com