ADVERTISEMENT

അപ്രതീക്ഷിത സമ്മാനം ലഭിക്കുമ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറയാറുണ്ട്. അത് ഏറ്റവും പ്രിയപ്പെട്ടവരിൽ നിന്നാകുമ്പോൾ സന്തോഷത്തിന്റെ മധുരം ഇരട്ടിക്കും. ക്രിസ്മസിന് അത്തരത്തിലൊരു സമ്മാനത്തിന്റെ വിഡിയോയാണ് ഡ്വെയ്ൻ ജോൺസൺ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സമ്മാനം നൽകിയത് മാതാവ് അറ്റ ജോൺസണിനും.

 

കാഡിലാക്കിന്റെ പുതിയ കാറാണ് റോക്ക് മാതാവിന് സമ്മാനിച്ചത്. തന്റെ മൂന്നു മക്കളോടൊപ്പമെത്തിയായിരുന്നു അമ്മയ്ക്ക് സമ്മാനം നൽകിയത്. സമ്മാനം കണ്ട് ആദ്യം ഞെട്ടിയെന്നും പിന്നീട് ആനന്ദകണ്ണീർ ഒഴിക്കിയെന്നും ഡ്വെയ്ൻ ജോൺസൺ കുറിച്ചിട്ടുണ്ട്. നേരത്തെ അമ്മയ്ക്ക് സമ്മാനമായി വീടും റോക്ക് വാങ്ങി നിൽകിയിരുന്നു.

 

തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണാർത്ഥം ആരാധകന് തന്റെ ട്രക്ക് സമ്മാനിച്ച് ഡ്വെയ്ൻ ജോൺസൺ വാർത്തകളിൽ നിറഞ്ഞിരുന്നു. അന്നും ആരാധകന് അപ്രതീക്ഷിതമായാണ് തന്റെ ട്രക്ക് നൽകിയത്.

 

English Summary: Dwayne Johnson Surprises Mom with New Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com