പെട്രോളും ഡീസലും ഇല്ല, ഇലക്ട്രിക് മാത്രമായി ടാറ്റ സിയറ തിരിച്ചെത്തും

tata-sierra
Tata Sierra
SHARE

മാരുതി സുസുക്കി അടക്കമുള്ള മറ്റു വാഹന നിർമാതാക്കൾ മടിച്ചു നിൽക്കുമ്പോൾ ഇലക്ട്രിക് വാഹനങ്ങളുമായി കളം നിറയുകയാണ് ടാറ്റ. നെക്സോണും ടിഗോറും ടാറ്റയെ ഇന്ത്യൻ ഇലക്ട്രിക് പാസഞ്ചർ കാർ വിപണിയിലെ ഒന്നാമനാക്കി മാറ്റി. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പുതിയ സബ്സിഡറി രൂപീകരിച്ച് അടുത്ത അഞ്ചു വർഷത്തിൽ 10 പുതിയ ഇലക്ട്രിക് കാറുകൾ പുറത്തിറക്കുന്നതിനായി 15000 കോടിയാണ് ടാറ്റ മുതൽ മുടക്കുന്നത്. 

ഇതിൽ പ്രധാനിയായി എത്തുന്നത് ടാറ്റയുടെ ആദ്യ എസ്‍യുവി സിയറയുടെ ഇലക്ട്രിക് മോഡലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. പെട്രോള്‍, ഡീസൽ എൻജിനുകളില്ലാതെ ഇലക്ട്രിക് മാത്രമായി വിപണിയിലെത്തുന്ന ടാറ്റയുടെ ആദ്യ വാഹനവും ഇതായിരിക്കും. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച സിയറ ഇലക്ട്രിക് കൺസെപ്റ്റിൽ നിന്നാണ് പുതിയ വാഹനത്തിന്റെ നിർമാണം. 

ടാറ്റ സിയറയുടെ തിരിച്ചുവരവ്

ടാറ്റ മോട്ടോഴ്സിന്റെ ആദ്യ പാസഞ്ചർ കാറുകളിലൊന്ന്, ഒരു ഇന്ത്യൻ കമ്പനി തദ്ദേശീയമായി വികസിപ്പിച്ച് നിർമിച്ച ആദ്യ എസ്‍യുവി തുടങ്ങി സിയറയ്ക്ക് സവിശേഷതകൾ ഏറെയുണ്ട്. 1991 ൽ പുറത്തിറങ്ങിയ വാഹനം ഒമ്പതു വർഷങ്ങൾക്ക് ശേഷം 2000 ൽ നിർമാണം അവസാനിപ്പിച്ചു. ഇന്ത്യയിലും രാജ്യാന്തര വിപണിയിലും പുറത്തിറങ്ങിയെങ്കിലും സിയറ ഒരു വലിയ വിജയം ടാറ്റയ്ക്ക് നൽകിയില്ല. 

tata-sierra-1

സിയറയുടെ തിരിച്ചുവരവായിരുന്നു  2020 ന്യൂഡൽഹി ഓട്ടോ എക്സ്പോയുടെ സർപ്രൈസ് പാക്കേജ്. പഴയ സിയറയോടെ സാമ്യം തോന്നുന്ന രൂപത്തിൽ എത്തുന്ന ഇലക്ട്രിക് എസ്‍യുവി സിഗ്മ പ്ലാറ്റ്ഫോമിലാണ് ഉയർന്നത്. സിയറയുടെ പ്രധാന ആകർഷണമായിരുന്ന പിന്നിലെ ഗ്ലാസ് കനോപ്പി പോലുള്ള ഡിസൈൻ അത് ഇലക്ട്രിക് കൺസെപ്റ്റിലും നിലനിര്‍ത്തിയിട്ടുണ്ട്. പഴയ സിയറയിലെ 3 ഡോർ രീതി തന്നെയാണ് ടാറ്റ കൺസെപ്റ്റിലും ഉപയോഗിച്ചിരിക്കുന്നത്, എന്നാൽ പ്രൊഡക്ഷൻ മോഡലാകുമ്പോൾ അത് 5 ഡോറായി മാറും. 

ടാറ്റ സിഗ്മ പ്ലാറ്റ്‌ഫോം 

ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് വേണ്ടി മാത്രമുള്ള പ്ലാറ്റ്ഫോമാണ് സിഗ്മ. ആൾട്രോസും പഞ്ചും നിർമിച്ചിരിക്കുന്ന ആൽഫാ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് സിഗ്മ നിർമിക്കുന്നത്. ഐസിഇ വാഹനങ്ങളിലെ ട്രാൻസ്മിഷൻ ടണൽ, ഇന്ധന ടാങ്ക് തുടങ്ങിയവ ഒഴിവാക്കുന്നതോടെ വാഹനത്തിന്റെ ഭാരം കുറയുകയും കാര്യക്ഷമത കൂടുകയും ചെയ്യും. 

2025 ൽ വിപണിയിൽ

2025ൽ പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ ടെക്നിക്കൽ വിവരങ്ങളൊന്നും ടാറ്റ പുറത്തിവിട്ടിട്ടില്ലെങ്കിലും ഒരു പ്രാവശ്യം ചാർജു ചെയ്താൽ 500 ൽ അധികം കിലോമീറ്റർ സഞ്ചരിക്കാൻ പുതിയ സിയറയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്.

English Summary: Tata Sierra to Return as an EV only

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA