എല്ലാം സംഭവിച്ചത് 15 സെക്കൻഡിൽ, മരണപ്പാച്ചിലിനിടെ രക്ഷപ്പെട്ടത് ഭാഗ്യം: വിഡിയോ

scooter
Screen Grab
SHARE

വാഹനമോടിക്കുമ്പോൾ ഏറ്റവുമധികം വേണ്ടത് ക്ഷമയാണ്. റോഡ് മുറിച്ചു കടന്ന മറ്റു വാഹനങ്ങളോ, ആളുകളോ പോകുന്നുണ്ടെങ്കിൽ അവർ പോകുന്നതു വരെ ക്ഷമയോടെ കാത്തിരിക്കണം. എന്നാൽ ആ ക്ഷമ കാണിക്കാതെ വളയുന്ന വാഹനത്തിന്റെ ഇടയിലൂടെ കയറാൻ ശ്രമിക്കുന്നവരെ കാണാറുണ്ട്. അത്തരത്തിൽ തീരെ ക്ഷമയില്ലാത്തൊരു സ്കൂട്ടർ റൈഡറുടെ വിഡിയോയാണിത്.

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് സംഭവം നടന്നത്. റോഡിനു കുറുകെ വളയ്ക്കാൻ ശ്രമിക്കുന്ന ബസിനിടിയിലൂടെ സ്കൂട്ടർ കയറ്റുകയാണ് ഈ യുവാവ് ചെയ്തത്. അമിതവേഗത്തിൽ എത്തിയ ആൾ വേഗം കുറയ്ക്കാതെ ബസിന് ഇടിയിലൂടെ മരത്തിനും മതിലിനും ഇടയിലൂടെ കയറ്റി നിർത്താതെ പോകുകയായിരുന്നു.

സ്കൂട്ടറിൽ വന്നയാൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ല, ഇടയ്ക്ക് സ്കൂട്ടറിൽ വച്ചിരുന്ന ഹെൽമെറ്റ് തെറിച്ചു പോകുന്നതും വിഡിയോയിൽ കാണാം. ബസ് ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് പിടിച്ചതുകൊണ്ട് മാത്രമാണ് സ്കൂട്ടർ റൈഡർ രക്ഷപ്പട്ടത്. എല്ലാം പെട്ടന്നായിരുന്നു എന്ന് വിഡിയോ കണ്ടാൽ മനസിലാകും ഏകദേശം 15 സെക്കൻഡിനുള്ളിൽ സംഭവം കഴിഞ്ഞു.

English Summary: Narrow escape for scooter rider in Karnataka

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA