ഷോറൂമിന്റെ ചില്ലുതകർത്ത് പുതിയ ഥാർ പുറത്തേക്ക്, താഴേക്ക് പതിക്കാതിരുന്നത് ഭാഗ്യം–വിഡിയോ

thar-accident
Image Source: Social Media
SHARE

പുതിയ വാഹനം ഷോറൂമിൽ നിന്ന് ഇറക്കി അടുത്ത നിമിഷം തന്നെ അപകടത്തിൽ പെടുന്ന വാർത്തകൾ കേട്ടിട്ടുണ്ട്. വാഹനത്തെപ്പറ്റി കൂടുതൽ അറിവില്ലാത്തതും, ചിലപ്പോൾ ഓട്ടമാറ്റിക്ക് ആകുന്നതുമെല്ലാമാണ് അപകടത്തിന് കാരണമാകുന്നത്.  എന്നാൽ പുതിയ വാഹനമല്ല ഷോറൂമില്‍ പ്രദർശിപ്പിച്ചിരിക്കുന്ന വാഹനം അപകടത്തിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ബെംഗളൂരുവിലെ ഒരു മഹീന്ദ്ര ഷോറൂമിലാണ് അപകടം നടന്നത്. ഒന്നാം നിലയില്‍ പ്രദർശനത്തിന് ഇട്ടിരുന്ന മഹീന്ദ്ര ഥാർ ഷോറൂമിലെ ചില്ലും തകർന്ന് പുറത്തേക്ക് വീഴാൻ ഒരുങ്ങിയത്. വാഹനം വാങ്ങാൻ എത്തിയ ഉപഭോക്താവ് വാഹനം സ്റ്റാർട്ട് ചെയ്തതാണ് അപകട കാരണം എന്നാണ് കരുതുന്നത്. 

ഷോറൂമിന്റെ ചില്ല് തകർത്ത് മുന്നോട്ട് പോയ കാർ പുറത്തെ കൈവരിയിൽ ഇടിച്ചു നിന്നതുകൊണ്ട് വലിയ അപകടമുണ്ടായില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ആർക്കും പരുക്കുകളില്ലെന്നാണ് കരുതുന്നത്. 

English Summary: Customer Flies Out of Showroom in Mahindra Thar Display Car

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA