റിമ കല്ലിങ്കലിന്റെ യാത്രകൾക്ക് കൂട്ടായി ബിഎംഡബ്ല്യുവിന്റെ സ്പോർട്ടി സെഡാൻ

rima-bmw
Image Source: Social Media
SHARE

ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കി നടി റിമാ കല്ലിങ്കൽ. കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് പുതിയ കാർ റിമ ഗാരിജിലെത്തിച്ചത്. ത്രീ സീരിസിന്റെ ഉയർന്ന വകഭേദം എം സ്പോർട്സാണ് പുതിയ വാഹനം.

rima-bmw-1

റിമാ കല്ലിങ്കലും ഭർത്താവും സംവിധായകുമായ ആഷിഖ് അബുവും ചേർന്നാണ് പുതിയ വാഹനത്തിന്റെ താക്കോൽ സ്വീകരിച്ചത്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 330 ഐ എം സ്പോർട്ട്. എം ബാഡ്ജിങ്ങുള്ള ഇന്റീരിയർ, എം ലെതർ സ്റ്റിയറിങ് വീൽ, എം സ്പെസിഫിക് ഡിസ്പ്ലെയുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ 330ഐ എം സ്പോർട്ടിന്റെ പ്രത്യേകതകളാണ്. 

രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 258 ബിഎച്ച്പി കരുത്തും 400 എംഎം ടോർക്കും നൽകും ഈ എൻജിൻ. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 5.8 സെക്കൻഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയർന്ന വേഗം മണിക്കൂറിൽ 250 കിലോമീറ്ററാണ്. ഏകദേശം 65 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

English Summary: Rima Kallingal Bought New BMW 3 Series

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA