സ്വർണത്തിന് ഗോൾഡ് എഡിഷൻ, പാരാലിംപിക്സ് ജേതാവിന് എക്സ്‌യുവി 700 സമ്മാനിച്ച് മഹീന്ദ്ര

avani-lekhara-xuv700-1
Avani Lekhara
SHARE

ടോക്കിയോ പാരാലിംപിക്സ് മെഡൽ ജേതാവ് അവനി ലെഖാരയ്ക്ക് എക്സ്‌യുവി 700 ഗോൾഡ് എഡിഷൻ സമ്മാനിച്ച് മഹീന്ദ്ര. പാരാലിംപിക്സ് സ്വർണ മെഡൽ ജേതാക്കൾക്ക് എക്സ്‌‍യുവി 700 നൽകുമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു അതിന്റെ ഭാഗമായാണ് ഇപ്പോൾ വാഹനം സമ്മാനിച്ചത്. 

avani-lekhara-xuv700

ടോക്കിയോ പാരാലിംപിക്സിൽ 10 മീറ്റർ എയർറൈഫിൾസിൽ സ്വർണവും 50 മീറ്ററിൽ വെങ്കലവും അവനി കരസ്ഥമാക്കിയിരുന്നു. നേരത്തെ ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്ര, പാരാലിംപിക്സ് ജാവലിൻ ത്രോയിൽ സ്വർണം നേടിയ സുമിത് ആന്റിൽ എന്നിവർക്കും ആനന്ദ് മഹീന്ദ്ര എക്സ്‌യുവി 700 നൽകിയിരുന്നു.

avani-lekhara-xuv700-2

ശാരീരിക പരിമിതികളുള്ള അവനിക്ക് വാഹനത്തിനുള്ളിൽ കയറാൻ പ്രത്യേകം തയാറാക്കിയ സീറ്റുകളുണ്ട്. മഹീന്ദ്രയുടെ ചീഫ് ഡിസൈൻ ഓഫീസർ പ്രതാപ് ബോസാണ് വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്. മഹീന്ദ്രയുടെ ഉയർന്ന വകഭേദമായ എഎക്സ് 7 എല്ലിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

avani-lekhara-xuv700-3

ഒളിംപിക് ഗെയിംസ് സ്വർണ മെഡൽ ജേതാക്കൾക്ക് ആദരമായി സമ്മാനിക്കുന്ന ‘എക്സ് യു വി 700’ പ്രത്യേക നിറക്കൂട്ടിലാണു മഹീന്ദ്ര അണിയിച്ചൊരുക്കിയിരിക്കുന്നത്. മുന്നിലെ ഗ്രിൽ സ്ലാറ്റ്സിലും പിന്നിലെ ഗ്രാഫിക്സിനും മഹീന്ദ്ര ലോഗോയ്ക്കുമൊക്കെ സ്വർണഛായയുമുണ്ട്. സ്വർണ മെഡൽ ജേതാക്കളുടെ വാഹനമെന്ന നിലയിൽ അകത്തളത്തിലും ഈ സ്വർണസ്പർശം പ്രകടമാണ്. അതേസമയം, സാങ്കേതിക വിഭാഗത്തിലടക്കം സാധാരണ ‘എക്സ് യു വി 700’ എസ് യു വിയിൽ നിന്നു വ്യത്യാസമൊന്നുമില്ല.

English Summary: Mahindra XUV700 Gold Edition gifted to Paralympics gold medalist Avani Lekhara

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA