ADVERTISEMENT

ഇലക്ട്രിക് വാഹന വിപണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി മാരുതി സുസുക്കി. ടൊയോട്ടയുമായി ചേർന്ന് വൈവൈ 8 എന്ന കോഡ്നാമത്തിൽ വികസിപ്പിക്കുന്ന വാഹനം രണ്ടു വർഷത്തിനുള്ളിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ചെറു എസ്‍യുവി സെഗ്‌മെന്റിൽ ടാറ്റ പുറത്തിറക്കാനുദ്ദേശിക്കുന്ന പഞ്ച് ഇവിയുമായിട്ടായിരിക്കും വാഹനത്തിന്റെ പ്രധാന മത്സരം. മാസ് മാർക്കറ്റിലേക്ക് ഇറക്കുന്ന വാഹനത്തിന്റ ഒരു വർഷത്തെ പ്രൊഡക്‌ഷൻ ടാർഗറ്റ് 1.5 ലക്ഷമായിരിക്കുമെന്നും വാർത്തകളുണ്ട്.

 

കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2024 അവസാനം പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. വാഹനത്തിന്റെ റേഞ്ച്, ബാറ്ററി തുടങ്ങിയ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2018 ലെ ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ മാരുതി ഒരു ഇലക്ട്രിക് ഓഫ് റോഡ് കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. എന്നാൽ അതിന്റെ പ്രൊ‍ഡക്‌ഷൻ പതിപ്പായിരിക്കുമോ പുതിയ വാഹനം എന്ന വ്യക്തമല്ല. 

 

വൈദ്യുതികാറുകളിലേക്ക് കടക്കുന്നതിന്റെ മുന്നൊരുക്കമായി ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ  ഓൾവീൽ ഡ്രൈവ് ഇലക്ട്രിക് എസ്‍യുവി കൺ‌സെപ്റ്റാണ് സുസുക്കി അവതരിപ്പിച്ചത്. ഡ്രൈവറുടെ സഹായമില്ലാതെ ഓടുന്ന ഓട്ടോണമസ് ടെക്നോളജിയും വാഹനത്തിലുണ്ടാകും.

 

2017 ൽ ടോക്കിയോ മോട്ടർഷോയിൽ ആദ്യമായി പ്രദർശിപ്പിച്ച ഇലക്ട്രിക് എസ്‌യുവി രണ്ടു സീറ്റർ കൺസെപ്റ്റ് മോഡലാണ്. എസ്‍‌യുവികളുടെ മസ്കുലർ രൂപവും ഉയർന്ന ഗ്രൗണ്ട്ക്ലിയറൻസും വലിയ ടയറുകളുമുള്ള എസ്‍യുവി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ലാഡർ ഫ്രെയിം ഷാസിയിൽ നിർമിക്കുന്ന വാഹനത്തിന്റെ നാലു വീലുകൾക്കും പ്രത്യേക ഇലക്ട്രിക് മോട്ടറുകളുണ്ട്.

 

English Summary: Maruti YY8 Electric SUV Launch Plan 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com