ADVERTISEMENT

ഡീലർഷിപ്പുകളില്ല, സർവീസ് സെന്ററുകളില്ല എന്തിന് വാഹനത്തിന് താക്കോൽ പോലുമില്ല. സ്കൂട്ടർ വിപണിയിലെ ഇലക്ട്രിക് വിപ്ലവമാണ് ഓല സ്കൂട്ടർ. അതുകൊണ്ടുതന്നെ ചുരുങ്ങിയ സമയം കൊണ്ട് കമ്പനിയെപ്പോലും അമ്പരപ്പിക്കുന്ന ബുക്കിങ്ങാണ് വാഹനത്തിന് ലഭിച്ചതും. സ്കൂട്ടറിന് പിന്നാലെ പാസഞ്ചർ കാർ വിപണിയിലും വലിയ മാറ്റങ്ങൾ വരുത്താൻ ഓല.  

ഇ സ്കൂട്ടറുകൾ മാത്രമല്ല വൈദ്യുത വാഹന ശ്രേണിയിൽ കാറുകളിലേക്കു വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നാണ് ട്വിറ്ററിലൂടെ ഇലക്ട്രിക് കാർ പ്രോട്ടോടൈപ്പിന്റെ ചിത്രം പങ്കുവച്ച് ഓല ഇലക്ട്രിക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഭവിഷ് അഗർവാൾ വെളിപ്പെടുത്തുന്നത്. എന്നു പുറത്തിറങ്ങുമെന്നോ വാഹനത്തിന്റെ കൂടുതൽ വിവരങ്ങളോ വെളിപ്പെടുത്താൻ ഭവിഷ് തയ്യാറായില്ല.

വൈദ്യുത മോട്ടോർ സൈക്കിളുകളുടെയും കാറുകളുടെയും വികസനത്തിനുള്ള പദ്ധതി ത്വരിതപ്പെടുത്താനായി സെപ്റ്റംബർ ആദ്യം ഓല ഇലക്ട്രിക് 20 കോടി ഡോളർ(ഏകദേശം 1,487 കോടി രൂപ) സമാഹരിച്ചിരുന്നു.  ‘മിഷൻ ഇലക്ട്രിക്: 2025നു ശേഷം ഇന്ത്യയിൽ പെട്രോൾ ഇരുചക്രവാഹനങ്ങളില്ല’ എന്ന പദ്ധതിക്കു വേണ്ടിയാണ് അധിക മൂലധനം കണ്ടെത്തിയതെന്ന് അഗർവാൾ വ്യക്തമാക്കിയിരുന്നു. 

English Summary: Ola Electric Car Teased For The First Time 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com