ADVERTISEMENT

ജീപ്പ് ട്രയൽഹോക്കിന്റെ പുതിയ പതിപ്പ് കേരള വിപണിയിൽ. ഒരു മോഡലിൽ മാത്രം വിപണിയിലെത്തുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 30.72 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കോംപസിനെ അടിസ്ഥാനപ്പെടുത്തിയുള്ള ട്രയൽഹോക്ക് കുറച്ചു മാത്രമായിരിക്കും നിർമിക്കുക. ഓഫ് റോഡിന് കൂടുതൽ യോജിക്കുന്ന തരത്തിൽ കോംപസിൽ നിന്ന് വ്യത്യസ്തമായ ഫോർ വീൽ ഡ്രൈവ് സിസ്റ്റം,  ബാഡ്ജ് തുടങ്ങിയവ ട്രയൽഹോക്കിലുണ്ട്.

കൂടാതെ എൽഇഡി പ്രൊഡക്റ്റർ ഹെഡ് ലാംപുകൾ, ഓട്ടോ ഡിമ്മിങ് റിയർവ്യൂ മിറർ, എൽഇഡി കോർണറിങ് ഫോഗ് ലാംപ്, റെയിൻ സെൻസറിങ് വൈപ്പറുകൾ, 17 ഇഞ്ച് ട്രയൽഹോക്ക് അലോയ് വീലുകൾ, ജീപ്പിന്റെ യു കണക്റ്റോടു കൂടിയ 10.1 ഇഞ്ച് ഡിസ്പ്ലെയാണ്, ഇന്റഗ്രേറ്റഡ് നാവിഗേഷൻ, വോയിസ് കമാന്റ്, 360 ഡിഗ്രി പാർക്കിങ് കാമറ തുടങ്ങിയവയും  പുതിയ വാഹനത്തിലുണ്ട്.

2 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിനാണ് ട്രയൽഹോക്കിൽ. 170 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. ഒമ്പത് സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്. പുതിയ ട്രയൽഹോക്കിന്റെ സസ്പെൻഷൻ ഉയർത്തിയിട്ടുണ്ട് അതുകൊണ്ടു തന്നെ വാട്ടർ വൈഡിങ് കപ്പാസിറ്റി 483 എം എമ്മാണ്.

English Summary: Jeep Trailhawk Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com