ADVERTISEMENT

സ്ഥാപിതമായിട്ട് 65 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി 65 ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കി കെഎസ്ഇബി. ടാറ്റയുടെ 60 ടിഗോറുകളും 5 നെക്സോണുകളുമായി കെഎസ്ഇബി സ്വന്തമാക്കിയത്. ഘട്ടംഘട്ടമായി കെഎസ്ഇബി പൂർണമായും വൈദ്യുത വാഹനങ്ങളിലേക്ക് മാറും. വൈദ്യുത വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 1300 പുതിയ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും പുതിയ വാഹനങ്ങൾ പുറത്തിറക്കിക്കൊണ്ട് കെഎസ്ഇബി അറിയിച്ചു.

 

പരിസ്ഥിതി സൗഹൃദ ഊര്‍ജസ്രോതസുകളിലേക്കുള്ള മാറ്റം വേഗത്തിലാക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണ് കെഎസ്ഇബി പുതിയ വൈദ്യുത വാഹനങ്ങള്‍ വാങ്ങിയത്. കെഎസ്ഇബി മുപ്പത് വര്‍ഷത്തിലേറെയായി ഉപയോഗിക്കുന്ന വാഹനങ്ങൾ മാറ്റി പുതിയ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കും.

 

ടിഗോർ ഇവി

 

കഴിഞ്ഞ വർഷമാണ് ടാറ്റ ടിഗോർ ഇലക്ട്രിക് പരിഷ്കരിച്ച പതിപ്പ് വിപണിയിലെത്തുന്നത്. ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള ഇലക്ട്രിക് വാഹനമായ നെക്സോൺ ഇ വിയിലെ സിപ്ട്രോൺ സാങ്കേതികതയാണ് ടിഗോറും വിപണിയിലെത്തിയത്. 75 പിഎസ് ശക്തിയും 170 എൻഎം ടോർക്കുമുള്ള ടിഗോറിന് പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗം കൈവരിക്കാൻ 5.7 സെക്കൻഡ് മതി. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 306 കിലോമീറ്റർ റേഞ്ചും ലഭിക്കും. 

 

26 കിലോ വാട്ട് ലിഥിയം ബാറ്ററിക്ക് 8 കൊല്ലം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ വാറന്റിയുണ്ട്. പൂർണ ചാർജിങ്ങിന് 8.45 മണിക്കൂർ. ഫാസ്റ്റ് ചാർജറിൽ കുത്തിയാൽ 80 ശതമാനം വരെ 65 മിനിറ്റിൽ ചാർജാകും. സാധാരണ വീടുകളിലുപയോഗിക്കുന്ന 15 ആംസ് പ്ലഗിൽ നിന്നു ചാർജ് ചെയ്യാം. അടിസ്ഥാന വകഭേദത്തിന് വില 11.99 ലക്ഷം രൂപയാണ്. എക്്സ് എം 12.49, എക്സ് സി 12.99 ലക്ഷം രൂപയും, ഡ്യുവൽ ടോൺ 13.14 ലക്ഷം രൂപയുമാണ് വില.

 

നെക്സോൺ ഇവി

 

രാജ്യത്ത് ഏറ്റവും അധികം വിൽപനയുള്ള ഇലക്ട്രിക് എസ്‍യുവിയാണ് നെക്സോൺ ഇലക്ട്രിക്. മൂന്നു വകഭേദങ്ങളിൽ വിൽപനയ്ക്കുള്ള, ഫ്രണ്ട് വീൽ ഡ്രൈവ് ലേ ഔട്ടുള്ള നെക്സോൺ ഇവിക്കു കരുത്തേകുന്നത് 30.2 കിലോവാട്ട് അവർ ബാറ്ററി പായ്ക്കാണ്. 129 ബി എച്ച് പിയോളം കരുത്തും 245 എൻ എം ടോർക്കുമാണു കാറിലെ വൈദ്യുത മോട്ടോർ സൃഷ്ടിക്കുക. ഒറ്റത്തവണ ചാർജ് ചെയ്താൽ കാർ 312 കിലോമീറ്റർ ഓടുമെന്നാണു ടാറ്റ മോട്ടോഴ്സിന്റെ വാഗ്ദാനം. വില 14.29 ലക്ഷം രൂപ മുതൽ 16.90 ലക്ഷം രൂപ വരെ.

 

English Summary: Tata Motors bags order for 65 EVs from KSEB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com