ADVERTISEMENT

പ്രീമിയം എസ്‍യുവി സെഗ്‌മെന്റിലേക്കെത്തുന്ന മെറിഡിയന്റെ ആദ്യ പ്രദർശനം നടത്തി ജീപ്പ് ഇന്ത്യ. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, സ്കോഡ കോഡിയാക് തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കുന്ന മെറിഡിയൻ മെയ് ആദ്യം ഡീലർഷിപ്പുകളിലെത്തും. ഇന്ത്യക്കായി എൻജിനീയറിങ് ചെയ്ത് ഡിസൈൻ ചെയ്യുന്ന ജീപ്പിന്റെ ആദ്യ ത്രീ റോ എസ്‍യുവിയാണ് മെറിഡിയൻ.

jeep-meridian-4

 

സുരക്ഷ മുഖ്യം

jeep-meridian-1

 

സെഗ്‌മെന്റിൽ ആദ്യം അവതരിപ്പിക്കുന്ന നിരവധി ഫീച്ചറുകൾ അടക്കം 60 ൽ അധികം സുരക്ഷ, സെക്യൂരിറ്റി ഫീച്ചറുകളുമായാണ് മെറിഡിയൻ എത്തുന്നത്. അടിസ്ഥാന വകഭേദം മുതൽ 6 എയർബാഗുകള്‍, പ്രീടെൻഷനർ ഡ്രൈവർ, പാസഞ്ചർ സീറ്റ്ബെൽറ്റ് എന്നിവയുണ്ട്. കൂടാതെ ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ഫാഡിങ് ബ്രേക്ക് സപ്പോർട്ട്, റെഡി അലേർട്ട് ബ്രേക്ക്, റെയിൻ അസിസ്റ്റ് ബ്രേക്ക്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഓട്ടമാറ്റിക്ക് വെഹിക്കിൾ ഹോൾഡ് തുടങ്ങി 60 ൽ അധികം സുരക്ഷാ ഫീച്ചറുകളാണ് വാഹനത്തിലുള്ളത്. 

jeep-meridian-6

 

മികച്ച ലുക്ക്

jeep-meridian-2

 

പുത്തൻ മോഡലുകളായ ഗ്രാൻഡ് ചെറോക്കീ, ഗ്രാൻഡ് വാഗണീർ എന്നിവയിലെപ്പോലെ നീളമേറിയ വാതിലുകളാണ് മെറിഡിയനിലും. 80 ഡിഗ്രിവരെ തുറക്കാവുന്ന പിൻ ഡോറുകളാണ്. മികച്ച ഗ്രില്ലും മനോഹര ഹെഡ്‌ലാംപും മുന്നിലെ ഭംഗി വർധിപ്പിക്കുന്നുണ്ട്. പിൻ ടെയിൽ ഗേറ്റിൽ തിരശ്ചീനമായി ഘടിപ്പിച്ച എൽഇഡി ടെയിൽ ലാംപുകളുമുണ്ട്. 

jeep-meridian

 

ഡീസൽ എൻജിൻ മാത്രം

 

തുടക്കത്തിൽ ഡീസൽ എൻജിനോടെ മാത്രമാണ് മെറിഡിയൽ വിപണിയിൽ എത്തുക. രണ്ടു ലീറ്റർ, നാലു സിലിണ്ടർ ടർബോ ഡീസൽ എൻജിന്‍. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 10.8 സെക്കന്റ്. ഉയർന്ന വേഗം 198 കിലോമീറ്റർ. 9 സ്പീഡ് ഓട്ടമാറ്റിക്ക്, 6 സ്പീഡ് മാനുവൽ ഗിയർബോക്സുകൾ. നാലു വീൽ ഡ്രൈവ്, രണ്ട് വീൽ ഡ്രൈവ് മോഡലുകളിൽ ലഭിക്കും. ഏതു റോഡിലും മികച്ച യാത്രാസുഖം നല്‍കുന്ന നിർമാണ നിലവാരമാണ് മെറിഡിയന്. വ്യത്യസ്ത ടെറൈനുകളിൽ സഞ്ചരിക്കാൻ സാന്റ്, സ്നോ, ഓട്ടോ, മഡ് ഡ്രൈവ് മോഡുകൾ.

 

‍ഫീച്ചറുകളുടെ നീണ്ട നിര

 

പനോരമിക് സൺറൂഫ്, ജീപ്പിന്റെ യൂകണക്റ്റ് 5 സാങ്കേതിക വിദ്യയോടു കൂടിയ 10.1 ഇഞ്ച് ടച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, 9 ആൽപൈൻ ഹൈഡെഫിനിഷൻ സൗണ്ട് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360 ഡിഗ്രി ക്യാമറ തുടങ്ങി നിരവധി ഫീച്ചറുകൾ മെറിഡിയനിലുണ്ട്. കൂടുതൽ ആഡംബര പ്രതീതിക്കായി ഉയർന്ന ഗുണമേന്മയുള്ള സാമഗ്രികൾ ഉപയോഗിച്ചാണ് ഇന്റീരിയറിന്റെ രൂപകൽപന. 

 

രാജ്യാന്തര വിപണിയിൽ കമാൻഡർ

 

രാജ്യാന്തര വിപണിയിൽ കമാൻഡർ എന്ന പേരിലാണ് വാഹനം പുറത്തിറങ്ങുന്നത്.  ഈ വർഷം ഏപ്രിലോടെ ഇന്ത്യയിൽ ഉൽപാദനം ആരംഭിച്ച് തുടർന്നുള്ള മേയ്, ജൂൺ മാസങ്ങളിൽ വാഹനം ബുക്ക് ചെയ്ത ഉപഭോക്താക്കളുടെ കൈകളിലെത്തിക്കാനാണ് പദ്ധതി. 82 ശതമാനം പ്രാദേശിക ഘടകങ്ങൾ ഉപയോഗിച്ചാണ് നിർമാണം.  ഇന്ത്യയിൽ നിർമിച്ച് ജപ്പാനും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങളിലേക്ക് വാഹനം കയറ്റുമതി ചെയ്യാനും ജീപ്പിന് പദ്ധതിയുണ്ട്. 

 

English Summary: 2022 Jeep Meridian SUV breaks cover in India, bookings to open in May

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com