ADVERTISEMENT

തുടക്കം മുതൽ കമ്പനിയുടെ ഉയർച്ച താഴ്ച്ചകളിൽ കൂടെ നിന്ന 5 ജീവനക്കാർക്ക് ബിഎഡബ്ല്യു 5 സീരിസ് സമ്മാനിച്ച് ഐടി കമ്പനി ഉടമ. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിസ്‌ഫ്‌ളോ എന്ന ഐടി കമ്പനി ഉടമ സരേഷ് സംബന്ധം ആണ് പത്താം സ്ഥാപക വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് ആഡംബര കാർ സമ്മാനിച്ചത്.

 

കിസ്ഫ്‌ളോയുടെ മുതിര്‍ന്ന ജീവനക്കാരായ വൈസ് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രന്‍, ചീഫ് പ്രൊഡക്ട് ഓഫീസര്‍ ദിനേഷ് വരദരാജന്‍, പ്രൊഡക്ട് മാനേജ്‌മെന്റ് ഡയറക്ടര്‍ കൗശിക്രം കൃഷ്ണസായി, എന്‍ജിനീയറിങ് വിഭാഗം ഡയറക്ടര്‍മാരായ വിവേക് മധുരൈ, ആദി രാമനാഥന്‍ എന്നീ അഞ്ച് ജീവനക്കാര്‍ക്കാണ് നീലയും കറുപ്പം നിറങ്ങളിലുള്ള ബിഎംഡബ്ല്യു 5 സീരീസ് സമ്മാനിച്ചത്.

 

കമ്പനിയുടെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയില്‍ നടന്ന ചടങ്ങിൽ വച്ചാണ് ഉടമ സരേഷ് സംബന്ധം അപ്രതീക്ഷിത സമ്മാനമായി ആഡംബര കാർ നൽകിയത്. ഏകദേശം 75 ലക്ഷം രൂപ വരുന്ന 530 ഡിയാണ് ജീവനക്കാർക്ക് ലഭിച്ചത്. മൂന്നു ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന കാറിന് 265 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കുമുണ്ട്.

 

കഴിഞ്ഞ ദിവസം ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഡിയാസ് 2 ഐടി എന്ന കമ്പനി 100 ജീവനക്കാർക്ക് കാർ സമ്മാനമായി നൽകിയിരുന്നു. കമ്പനിയുടെ വളർച്ചയ്ക്കു സഹായിച്ച ജീവനക്കാർക്ക് ലാഭത്തിൽ നിന്നു 10 കോടിയോളം രൂപ ചെലവഴിച്ച് 100 കാറുകൾ സമ്മാനിച്ചത്.

 

English Summary: Chennai-based IT firm gifts BMW cars to employees for their loyalty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com