ADVERTISEMENT

സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ നടക്കുന്ന അപകടങ്ങളുടെ വാർത്തകൾ ധാരാളം വായിച്ചിട്ടുണ്ട്. പലപ്പോഴും റോഡ് നിയമം പാലിച്ച് മര്യാദയ്ക്ക് വാഹനമോടിക്കുന്നവരായിരിക്കും ഇവരുടെ മത്സരയോട്ടത്തിന് ഇരകളാവുന്നത്. എന്താണു സംഭവിച്ചതെന്നു മനസ്സിലാകും മുൻപു തന്നെ അമിതവേഗത്തിൽ ബസുകൾ പാഞ്ഞിട്ടുണ്ടാകും.

 

അത്തരത്തിലൊരു വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തൃശൂർ– കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് വില്ലൻ. അമിതവേഗത്തിൽ കെഎസ്ആർടിസി ബസിനെ മറികടക്കാൻ സ്വകാര്യ ബസ് എത്തിയപ്പോൾ മുന്നിൽപെട്ടുപോയത് പാവം സ്കൂട്ടർ യാത്രികൻ. 

 

എന്താണു സംഭവിച്ചതെന്നു മനസ്സിലാകും മുമ്പ് സ്കൂട്ടറിന്റേയും വലതുവശത്തുകൂടി ബസിനെ ഡ്രൈവർ തിരുകിക്കയറ്റിക്കൊണ്ടുപോയി. രണ്ടു ബസുകളുടെയും ഇടയിൽപെട്ട സ്കൂട്ടർകാരന് അപകടം പറ്റാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രം. സംഭവം നടന്ന സ്ഥലം വ്യക്തമല്ല.

 

English Summary: Private Bus Over Speed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com