ADVERTISEMENT

ബാഹുബലി, ആര്‍.ആര്‍.ആര്‍ തുടങ്ങിയ തെന്നിന്ത്യയിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ എസ്.എസ് രാജമൗലി കാര്‍ശേഖരത്തിലേക്ക് പുതിയ അംഗമെത്തി. തനിക്ക് അനുയോജ്യമായതെന്ന് കരുതുന്ന വോള്‍വോ എക്‌സ്‌സി 40യുടെ എന്‍ട്രി ലെവല്‍ കാറാണ് രാജമൗലി സ്വന്തമാക്കിയിരിക്കുന്നത്. ഏതാണ്ട് 44.50 ലക്ഷം രൂപയാണ് XC40യുടെ വില.

ഫ്യൂഷന്‍ റെഡ് നിറത്തിലുള്ള വോള്‍വോ XC40യാണ് രാജമൗലി വാങ്ങിയത്. തോറിന്റെ ചുറ്റികയുടെ ആകൃതിയിലെ ഹെഡ്‌ലാംപുകളും കുത്തനെയുള്ള എല്‍ഇഡി ടെയ്ല്‍ ലൈറ്റുകളും ഈ എസ്​യുവിക്കുണ്ട്. സോഫ്റ്റ് ടച്ച് ലെതര്‍ സീറ്റുകളും പിയാനോ ബ്ലാക്ക് ഡാഷ്‌ബോര്‍ഡുമുള്ള വാഹനത്തില്‍ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഉള്ളത്.

ഹാര്‍മണ്‍ കാര്‍ഡണ്‍ 14 സ്പീക്കറുള്ള 600 വാട്ടിന്റെ സൗണ്ട് സിസ്റ്റവും പനോരമിക് സണ്‍ റൂഫും വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനവുമെല്ലാം വാഹനത്തിന്റെ സവിശേഷതകളാണ്. സുരക്ഷയുടെ കാര്യത്തിലും ഈ മോഡലില്‍ വോള്‍വോ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഏഴ് എയര്‍ബാഗുകളാണ് കാറിനുള്ളിലുള്ളവരുടെ ജീവന്‍ രക്ഷിക്കാനായി ഒരുക്കിവച്ചിരിക്കുന്നത്. പാര്‍ക്ക് അസിസ്റ്റ്, ഡിസ്റ്റന്‍സ് അലര്‍ട്ട് എന്നിവയും XC40യിലുണ്ട്.

ഈ സെഗ്‌മെന്റിലെ റഡാര്‍ ബേസ്ഡ് സിറ്റി സേഫ്റ്റി ആന്റ് ഡ്രൈവര്‍ അസിസ്റ്റ് സൗകര്യമുള്ള ആദ്യ കാറാണിത്. മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വേഗതയില്‍ വരെ സ്റ്റിയറിങ് അസിസ്റ്റും ഇതില്‍ ലഭിക്കും. ഫോര്‍ സിലിണ്ടര്‍ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 187 bhpയും 300Nm പരമാവധി ടോര്‍ക്കുമാണുള്ളത്. 8 സ്പീഡ് ഗിയര്‍ ബോക്‌സാണ് ഈ എസ്.യു.വിക്കുള്ളത്. XC40യുടെ വൈദ്യുതി പതിപ്പ് ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങുമെന്നും വോള്‍വോ അറിയിച്ചിട്ടുണ്ട്. 

ബിഎംഡബ്ല്യു 7 സീരീസിന്റേയും ലാന്റ് റോവര്‍ റേഞ്ച് റോവറിന്റേയും വിഭാഗത്തില്‍ പെടുന്ന വാഹനമാണ് വോള്‍വോ XC40. ഈ രണ്ട് കാറുകളും നേരത്തെ തന്നെ രാജമൗലിയുടെ ഗാരേജിലുണ്ട്. രാജമൗലിയുടെ ഏറ്റവും പുതിയ സിനിമയായ ആര്‍.ആര്‍.ആറും ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചിരുന്നു. പുതിയ സിനിമ ഇതുവരെ അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല. തെലുങ്കിലെ സൂപ്പര്‍താരം മഹേഷ് ബാബുവിനെ നായകനാക്കിയാണ് രാജമൗലിയുടെ പുതിയ സിനിമയെന്നാണ് സൂചനകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com