ഇങ്ങനെയും ഗതാഗത നിയമങ്ങളുണ്ട്, കേട്ടിട്ടുണ്ടോ ഇവയെപ്പറ്റി ?

traffic-rules
Pretty Vectors | Shutterstock
SHARE

സുരക്ഷിതവും സുഗമവുമായ യാത്രകള്‍ ഉറപ്പുവരുത്താനാണ് റോഡ് നിയമങ്ങള്‍. എന്നാല്‍, നമ്മുടെ രാജ്യത്ത് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ചു പോലും പലര്‍ക്കും ധാരണയില്ല. നിയമം തെറ്റിക്കുകയാണെന്ന് അറിയാതെയാണ് പലരും വാഹനമോടിക്കുന്നത് തന്നെ. അത്തരം ചില റോഡ് നിയമങ്ങളെക്കുറിച്ച് അറിയാം. 

അറിയുമോ ഈ നിയമങ്ങളെ?

* പാര്‍ക്കിങ് സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ മറ്റു വാഹനങ്ങള്‍ക്ക് പോകാനുള്ള സ്ഥലം മുടക്കരുത്. ഏതെങ്കിലും വാഹനം നിങ്ങളുടെ വാഹനത്തിന് പോകാന്‍ തടസമാകുന്ന രീതിയില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പൊലീസിനെ വിളിക്കാനും നിയമസഹായം തേടാനുമുള്ള അവകാശമുണ്ട്. വഴി മുടക്കി വാഹനം ഇട്ടയാള്‍ക്ക് പിഴയൊടുക്കേണ്ടിയും വരും. 

* അടിച്ച ഹോണിന്റെ പേരില്‍ മാത്രമല്ല പ്രവർത്തനക്ഷമമല്ലാത്ത ഹോണിന്റെ പേരിലും പിഴ ലഭിക്കാം. നിങ്ങളുടെ ഹോണ്‍ പ്രവര്‍ത്തനക്ഷമമല്ല എന്ന കാരണം മാത്രം മതി നിയമത്തിന്റെ മുന്നില്‍ കുറ്റക്കാരാവാന്‍. 

* വാഹനം അപകടത്തില്‍ പെടുകയും പരുക്കേറ്റവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കാന്‍ കയ്യില്‍ ഫസ്റ്റ് എയ്ഡ് കിറ്റ് ഇല്ലാതെ വരികയും ചെയ്താല്‍ നിങ്ങള്‍ കുറ്റക്കാരാണ്. പിഴ മാത്രമല്ല ചില സ്ഥലങ്ങളിൽ മൂന്നു മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 

* പൊതുസ്ഥലത്തോ പാര്‍ക്കിങ് ഏരിയയിലോ നിര്‍ത്തിയിട്ട കാറിനുള്ളില്‍ പുകവലിച്ചാല്‍ പോലും ശിക്ഷാര്‍ഹമാണ്. പുകവലിച്ചുകൊണ്ട് വാഹനം ഓടിക്കുകയെന്നത് ശ്രദ്ധ തിരിക്കാനും അപകടത്തിനും കാരണമായേക്കുമെന്നതിനാലാണ് ഇത് ശിക്ഷാര്‍ഹമാകുന്ന കുറ്റമാക്കിയിരിക്കുന്നത്.

* പൊതു കെട്ടിടങ്ങള്‍ക്കു മുന്നിലും ബസ് സ്റ്റോപ്പുകള്‍ പോലുള്ള പൊതു സേവന കേന്ദ്രങ്ങള്‍ക്കു മുന്നിലും പാര്‍ക്ക് ചെയ്യുന്നത് പിഴ നല്‍കേണ്ടി വരുന്ന കുറ്റമാണ്. 

* സ്വകാര്യ വാഹനങ്ങളില്‍ ലിഫ്റ്റ് കൊടുക്കുന്നത് കുറ്റകരമാണ്.  ആരെങ്കിലും അപരിചിതര്‍ക്ക് ലിഫ്റ്റ് നല്‍കിയാല്‍ വാഹനം പിടിച്ചെടുക്കാന്‍ വരെ അധികൃതര്‍ക്ക് നിയമപരമായി അധികാരമുണ്ട്. സ്വകാര്യ വാഹനങ്ങള്‍ ടാക്‌സിയായി ഓടുന്നത് തടയാനാണ് ഇത്തരം നിയമങ്ങള്‍ നിർമിച്ചിരിക്കുന്നത്. 

*  അപരിചിതര്‍ക്ക് വാഹന ഉടമ വാഹനം കൈമാറുന്നത് വിലക്കുന്ന നിയമം ചെന്നൈയിലുണ്ട്. വാഹനമോഷണം വ്യാപകമായപ്പോള്‍ പലപ്പോഴും മോഷ്ടാക്കള്‍ മോഷ്ടിച്ച വാഹനം സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയോ ആണെന്ന് പറഞ്ഞ് രക്ഷപ്പെട്ടതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് അധികൃതര്‍ കടന്നത്. അപരിചിതർ വാഹനം ഓടിച്ചാല്‍ ഡ്രൈവര്‍ പിഴയൊടുക്കുകയും വേണ്ടിവന്നാല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്യേണ്ടി വരുന്ന കുറ്റമാണ്. 

* കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ ടിവിയോ ദൃശ്യങ്ങള്‍ കാണുന്ന മറ്റ് ഉപകരണങ്ങളോ സ്ഥാപിക്കുന്നത് മുംബൈയില്‍ പിഴ കിട്ടുന്ന കുറ്റമാണ്. 

English Summary: Unknown Traffic Rules In India

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA