ADVERTISEMENT

ട്രാഫിക് നിയമങ്ങൾ നമുക്കുള്ളതല്ല, മറ്റുള്ളവർ വേണമെങ്കിൽ പാലിക്കട്ടെ എന്നാണ് ആളുകള്‍ കരുതുന്നത്. ഈ നിയമങ്ങളൊക്കെ സ്വന്തം സുരക്ഷയ്ക്ക് കൂടിയുള്ളതാണെന്ന് പോലും ഓർക്കാതെയാണ് റോഡിലൂടെ വാഹനമോടിക്കുന്നത്. നിയമവും പിഴയീടാക്കലുമെല്ലാം ശക്തമാണെങ്കിലും റോഡിലെ നിയമലംഘനങ്ങൾക്ക് കുറവില്ല. രാജ്യത്ത് മിക്കയിടങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. 

 

ഇപ്പോഴിതാ മുംബൈയിൽ നിന്നു അത്തരത്തിലൊരു വിഡിയോയാണ് വൈറലാകുന്നത്. ഒരു സ്കൂട്ടറിൽ ആറുപേർ, കൂട്ടത്തിലൊരാൾ മറ്റൊരാളുടെ തോളിലാണ് ഇരിക്കുന്നത്. ആളൊഴിഞ്ഞ റോഡിലല്ല മുംബൈയിലെ തിരക്കേറിയ റോഡിലാണ് ഈ അഭ്യാസം. രമൺദീപ് സിങ് ഹോറ എന്നയാളാണ് വിഡിയോ ട്വീറ്റ് ചെയ്തത്. 

 

വിഡിയോ വൈറലായതിനെ തുടർന്ന് കൂടുതൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് മുംബൈ പൊലിസ്. വിഡിയോയുടെ കൂടുതൽ വിശദാംശങ്ങൾ രമൺദീപ് സിങ് ഹോറയോട് ആരാഞ്ഞിട്ടുമുണ്ട്. വി‍ഡിയോ വൈറലായതിനെ തുടർന്ന് നിരവധിപ്പേരാണ് പ്രതികരണവുമായി എത്തിയത്. ഇവർക്ക് കാറായിരുന്നു ഉള്ളതെങ്കിൽ എത്രപേരെ കയറ്റുമായിരുന്നു എന്നാണ് ഒരാള്‍ ചോദിക്കുന്നത്.

 

English Summary: Six Peoples In One Scooter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com