ADVERTISEMENT

പുതിയ വെന്യുവിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടേയ്. ജൂൺ 16 ന് പുറത്തിറങ്ങുന്നതിന് മുന്നോടിയായാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. 21000 രൂപ നൽകി ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. 

‌കുടുതൽ ടെക്, കണക്റ്റഡ് കാർ ഫീച്ചറുകൾ

മാറ്റങ്ങൾ വരുത്തിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് പുതിയ വാഹനത്തിൽ. കൂടാതെ ബ്ലൂ ലിങ്ക് ആപ്പ് വഴിയുള്ള അറുപതിൽ അധികം കണക്റ്റഡ് ഫീച്ചറുകളും അലക്സ, ഗൂഗിൾ അസിസ്റ്റ് ഫീച്ചറുകളും വാഹനത്തിലുണ്ട്. രാജ്യാന്തര വിപണിയിലെ ഹ്യുണ്ടേയ്, ജനിസിസ് കാറുകളിലുള്ള സൗണ്ട് ഓഫ് നേച്ചർ ഫീച്ചറും പുതിയ വെന്യുവിലുണ്ട്. 

89587012

അഞ്ച് വകഭേദങ്ങൾ, എൻജിൻ

അഞ്ചു വകഭേദങ്ങളിലാണ് പുതിയ വെന്യു എത്തുന്നത്. ഏഴു നിറങ്ങളിലും പുതിയ മോഡൽ ലഭിക്കുമെന്നാണ് കമ്പനി പറഞ്ഞത്. കൂടുതൽ ഫൺ ടു ഡ്രൈവ് വാഹനമായിരിക്കും പുതിയ വെന്യു എന്ന് ഹ്യുണ്ടേയ് പറയുന്നുണ്ടെങ്കിലും എൻജിനിൽ മാറ്റങ്ങളുണ്ടോ എന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. 1 ലീറ്റർ പെട്രോൾ, 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകളാണ് നിലവിലെ വാഹനത്തിൽ ഉപയോഗിക്കുന്നത്. കൂടാതെ വെന്യുവിന്റെ എൻ ലൈൻ പതിപ്പും വിപണിയിലെത്തും. 

89587012

ഡിസൈൻ

പുതിയ ട്യൂസോണിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന പല ഫീച്ചറുകളും പുതിയ വെന്യുവിലുണ്ടാകും. പുതിയ വലുപ്പം കൂടിയ ഗ്രിൽ, ബോള്‍ഡ് ലുക്ക് നൽകുന്ന വശങ്ങൾ, സെഗ്‍മെന്റില്‍ത്തന്നെ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന കണക്റ്റിങ് ടെയിൽലാംപ് അടങ്ങുന്ന പിൻഭാഗം എന്നിവ പുതിയ മോഡലിലുണ്ടാകും. ഇന്റീരിയറിൽ കൂടുതൽ സ്പെയ്സും മറ്റു സൗകര്യങ്ങളും ഇടം പിടിക്കുമെന്നാണ് ഹ്യുണ്ടേയ് അറിയിക്കുന്നത്.

 

English Summary: Hyundai Venue facelift revealed, Launch on June 16

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com