ഇടി പരീക്ഷയിൽ 3 സ്റ്റാർ നേടി കിയ കരൻസ് – വിഡിയോ

kia-carens
Image Source: Global NCAP
SHARE

ഗ്ലോബൽ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ കിയയുടെ എംപിവി കരൻസിന് മൂന്നു സ്റ്റാർ. മുതിർന്നവരുടെ സുരക്ഷയ്ക്കും കുട്ടികളുടെ സുരക്ഷയ്ക്കും കരൻസ് 3 സ്റ്റാർ കരസ്ഥമാക്കി. അടിസ്ഥാന വകഭേദത്തിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. കരൻസിന്റെ അടിസ്ഥാന വകഭേദത്തിൽ ആറ് എയർബാഗ്, എബിഎസ്, സീറ്റ്ബെൽറ്റ് പ്രീടെൻഷനർ, ഓൾ വീൽ ഡിസ്ക് ബ്രേക്ക്, ബ്രേക്ക് അസിസ്റ്റ്, ടിപിഎംഎസ് എന്നിവയുണ്ട്.

വാഹനത്തിനകത്തെ മുതിർന്നവരുടെ സുരക്ഷയിൽ 17 ൽ 9.30 പോയിന്റാണ് കരൻസ് നേടിയത്. 64 കിലോമീറ്റർ വേഗത്തിൽ നടത്തിയ ടെസ്റ്റിൽ കരൻസിന്റെ ബോഡിഷെല്ലിന് ദൃഢത കുറവാണെന്ന് കണ്ടെത്തി എന്നാണ് ഗ്ലോബൽ എൻസിഎപി പറയുന്നത്. കുട്ടികളുടെ സുരക്ഷയിൽ 49 ൽ 30.99 പോയിന്റെ നേടിയാണ് കരൻസ് 3 സ്റ്റാർ സ്വന്തമാക്കിയത്. നേരത്തെ കിയ സെൽറ്റോസിൽ നടത്തിയ ക്രാഷ് ടെസ്റ്റിൽ 3 സ്റ്റാറായിരുന്നു ലഭിച്ചത്.

ഈ വർഷം ഫെബ്രുവരിയിലാണ് കിയ എംപിവിയായ കരൻസിനെ വിപണിയിലെത്തിച്ചത്. മികച്ച വരവേൽപാണ് എംപിവിക്ക് വിപണിയിൽ നിന്ന് ലഭിച്ചത്. സെൽറ്റോസിനു സമാനമായ എൻജിൻ ഓപ്ഷനുകളോടു കൂടിയാണ് കരൻസ് എത്തുന്നത്. പെട്രോൾ വിഭാഗത്തിൽ 1.5 ലീറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (115 ബി എച്ച് പി കരുത്തും 144 എൻ എം ടോർക്കും), 1.4 ലീറ്റർ ടർബോ(140 ബി എച്ച് പി കരുത്തും 242 എൻ എം ടോർക്കും) എൻജിനുകളാണുള്ളത്. 1.5 ലീറ്റർ എൻജിനുകൾക്കു കൂട്ട് ആറു സ്പീഡ് മാനുവൽ ഗീയർബോക്സാവും; ടർബോ പെട്രോളിനൊപ്പം ഏഴു സ്പീഡ് ഡി സി ടി ഗീയർബോക്സും ലഭിക്കും.

English Summary: Kia Carens scores 3-star Global NCAP safety rating

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS