ADVERTISEMENT

ഏറ്റവും പുതിയ വൈദ്യുതി കാര്‍ എംജി 4 ഇവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് എംജി മോട്ടർ. പുതിയ മോഡുലാര്‍ സ്‌കേലബിള്‍ പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ആദ്യ വാഹനമാണ് എംജി 4. സെപ്റ്റംബറിൽ യുകെ വിപണിയില്‍ എംജി 4 വില്‍പനക്കെത്തുമെന്നാണ് പ്രതീക്ഷ. എംജിയുടെ ഇറങ്ങാനിരിക്കുന്ന വാഹനങ്ങളിലും ഉപയോഗിക്കുമെന്ന് കരുതപ്പെടുന്ന മോഡുലാര്‍ സ്‌കേലബിള്‍ പ്ലാറ്റ്‌ഫോം അഥവാ എംഎസ്പിയാണ് എംജി 4ല്‍ ഉപയോഗിച്ചിരിക്കുന്നത്. 2650 എംഎം മുതല്‍ 3100 എംഎം വരെ വീല്‍ ബേസുകളുള്ള കാറുകള്‍ക്കും ഇതേ എംഎസ്പി തന്നെ ഉപയോഗിക്കാനാകുമെന്നതാണ് പ്രത്യേകത. 40 കിലോവാട്ട് മുതല്‍ 150 കിലോവാട്ട് വരെ വ്യത്യസ്ത ശേഷിയുള്ള ബാറ്ററികളും ഇതേ പ്ലാറ്റ്‌ഫോമില്‍ വയ്ക്കാനാകും. 

mg4-ev-1

 

mg4-ev-2

സാധാരണ എംജി വാഹനങ്ങളുടേതില്‍നിന്നു വ്യത്യസ്തമായ ഡിസൈനാണ് എംജി 4ന്. രൂപകല്‍പനയില്‍ എംജി 5നേക്കാള്‍ മികച്ച അഭിപ്രായവും എംജി 4ഇവി നേടുന്നുണ്ട്. മുന്നിലെ ഗ്രില്ലുകള്‍ ഒഴിവാക്കിയിട്ടുണ്ട്. മെലിഞ്ഞതും നീണ്ടതുമായ എല്‍ഇഡി ഹെഡ്‌ലാംപുകളും മുന്നില്‍ എംജി ലോഗോയും നല്‍കിയിട്ടുണ്ട്. ഗ്ലാസ് റൂഫ്, എല്‍ഇഡി ടെയ്ല്‍ ലൈറ്റുകള്‍, എയറോ സ്‌റ്റൈല്‍ അലോയ് വീലുകള്‍ എന്നിവയും എംജി4ന്റെ ഭംഗി കൂട്ടുന്നു.

mg4-ev-4

 

സിംഗിള്‍ മോട്ടറും റിയര്‍ വീല്‍ ഡ്രൈവുമാണ് എംജി 4ഇവിക്കുള്ളത്. 167 ബിഎച്ച്പി, 201 ബിഎച്ച്പി എന്നിങ്ങനെ രണ്ടു പവർ ബാൻഡുകളിൽ വാഹനം ലഭ്യമാകും. ഭാവിയില്‍ കൂടുതല്‍ കരുത്തുള്ള 4വീല്‍ ഡ്രൈവ് വേര്‍ഷനും പുറത്തിറക്കാന്‍ എംജിക്ക് പദ്ധതിയുണ്ട്. ഇതിന് 443 ബിഎച്ച്പി കരുത്തുണ്ടാകുമെന്നാണ് പ്രതീക്ഷ. 2023 ലായിരിക്കും 4വീല്‍ ഡ്രൈവ് വേര്‍ഷന്‍ പുറത്തിറങ്ങുക. പൂജ്യത്തില്‍നിന്നു മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ വെറും 3.8 സെക്കൻഡ് മാത്രമാണ് ഈ കരുത്തുറ്റ വാഹനത്തിന് വേണ്ടി വരിക. മണിക്കൂറില്‍ പരമാവധി വേഗം 160 കിലോമീറ്ററായിരിക്കും. 

 

എംജി 4 ഇവിയുടെ 167 ബിഎച്ച്പി വിഭാഗത്തിലുള്ള കാറില്‍ 51 കിലോവാട്ട് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. കൂടുതല്‍ കരുത്തുള്ള 201 ബിഎച്ച്പി എംജി 4ന് 64 കിലോവാട്ട് ബാറ്ററിയാണ്. ഒരൊറ്റ ചാര്‍ജില്‍ 350 മുതല്‍ 452 കിലോമീറ്റര്‍ വരെ മൈലേജാണ് എംജി 4 ഇവിക്ക് ലഭിക്കുക. മോഡലിന് അനുസരിച്ചായിരിക്കും മൈലേജില്‍ വ്യത്യാസമുണ്ടാവുക. കിയ ഇവി6, ഹ്യുണ്ടയ് അയോണിക് 5, ഫോക്‌സ്‌വാഗണ്‍ ഐഡി3 എന്നിവയായിരിക്കും എംജി 4 ഇവിയുടെ എതിരാളികള്‍.

 

English Summary: New MG 4 Electric Hatchback Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com