5 വർഷത്തിനുള്ളിൽ എല്ലാ മോഡലുകളിലും ഹൈബ്രിഡ് സാങ്കേതികത ഒരുക്കാൻ മാരുതി

maruti-hybrid
Bhakpong | Shutterstock
SHARE

ആഗോളതപനവും ലോക കാലാവസ്ഥാ വ്യതിയാനവും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മനസിലാക്കി പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കാൻ നെട്ടോട്ടമോടുകയാണ് വാഹന നിർമാതാക്കൾ. ഇലക്ട്രിക് കാറുകൾ വിപണി കീഴടക്കാൻ കുറഞ്ഞത് 15 വർഷം വേണ്ടി വരുമെന്ന് മനസിലാക്കി ഭൂരിഭാഗം നിർമാതാക്കളും പരിസ്ഥിതി സൗഹാർദ സാങ്കേതികത അന്വേഷിച്ചു തുടങ്ങിയിട്ട് ഏറെ നാളായി. അത്തരത്തിൽ ഒരു വമ്പൻ മാറ്റത്തിന് ഒരുങ്ങുകയാണ് മാരുതിയും. 

സിഒ2 അഥവ കാർബൺ ഡയോക്സൈഡ് വിഷവാതകം നൽകുന്ന പ്രതിസന്ധി കുറയ്ക്കുക ഒപ്പം ഇന്ധനക്ഷമത വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി മാരുതി അവരുടെ എല്ലാ മോഡലുകളിലും ഹൈബ്രിഡ് സാങ്കേതികത ഒരുക്കാൻ ഒരുങ്ങുകയാണ്. 5 മുതൽ 7 വർഷത്തിനുള്ളിൽ ഈ പദ്ധതി നടപ്പിലാക്കാൻ സാധിക്കുമെന്നാണ് നിർമാതാക്കൾ കരുതുന്നത്. നിലവിൽ ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യത കുറവായതിനാൽ സിഎൻജി – എഥനോൾ – ബയോ സിഎൻജി എൻജിനുകൾക്കാണ് കമ്പനി പ്രാധാന്യം നൽകുന്നത്. 

ഘർഘോഡ എന്ന മേഖലയിൽ ഹരിയാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറഷൻ ലിമിറ്റഡിന്റെ കീഴിൽ മാരുതി ആരംഭിക്കാനിരിക്കുന്ന പ്ലാന്റിലായിരിക്കും ഈ പദ്ധതികൾ പ്രാവർത്തികമാക്കുന്നത്. 800 എക്കറോളം വരുന്ന ഭൂമിലാണ് പ്ലാന്റ്. ഭാവിയിൽ വലിയ പ്ലാന്റുകൾ ഇതിനോട് ചേർന്ന് ആരംഭിക്കാനുള്ള സൗകര്യങ്ങളും ഈ മേഖലയിൽ ഉണ്ടെന്നാണ് കണക്കുകൂട്ടൽ.

ഇലക്ട്രിക് വാഹനങ്ങളുടെയും എസ്‌യുവി വാഹനങ്ങളുടെയും നിർമാണങ്ങൾ ക്രമീകരിക്കാനാണ് ഈ പുതിയ പ്ലാന്റ് കൊണ്ട് കമ്പനി പദ്ധതിയിടുന്നത്. സുസുക്കി മോട്ടർ കോർപറേഷൻ ഗുജറാത്തിൽ നേരിട്ട് നടത്തുന്ന പ്ലാന്റ് ഉൾപ്പെടെ ഇന്ത്യയിലെ നാലാമത് പ്ലാന്റാണ് ഇത്. 

എല്ലാ വാഹനങ്ങളും ഹൈബ്രിഡ് ആക്കുന്ന ബൃഹത് പദ്ധതിക്ക് ആവശ്യമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കും. ഒന്നിലധികം ഊർജ സ്രോതസ്സുകളെ ഇന്ധനമാക്കിയ പവർട്രെയിനുകളുള്ള വാഹനമാണ് ഹൈബ്രിഡ് എന്നറിയപ്പെടുന്നത്. പരമ്പരാഗത ഇന്ധനമായ പെട്രോൾ–ഡീസൽ എന്നിവയ്ക്കൊപ്പം ഇലക്ട്രിക് മോട്ടറുകളും ഉപയോഗിക്കുന്ന വാഹനങ്ങളാണ് ഹൈബ്രിഡ് വിഭാഗത്തിലുള്ളത്. ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് കരുത്തു കുറഞ്ഞ മോട്ടറും ചെറിയ ബാറ്ററിയുമാണ് ഈ വാഹനങ്ങളിലുള്ളത്. വേഗത കൂടുമ്പോൾ ഇന്ധനവും കുറയുമ്പോൾ കൂടുതൽ ഇന്ധനക്ഷമത ലഭിക്കാൻ വൈദ്യുതിയും ഉപയോഗിക്കുന്നതാണ് ഹൈബ്രിഡ് വാഹനങ്ങളുടെ രീതി. 

English Summary: Maruti Suzuki to deploy strong hybrid tech across model Range

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}