വെടിക്കെട്ട് ബാറ്റ്സ്മാന് കരുത്തൻ എസ്‍യുവി, ബിഎംഡബ്ല്യു എക്സ് 7 സ്വന്തമാക്കി യുവരാജ് സിങ്

yuvaraj
Image Source: BMW Krishna Automobiles FB
SHARE

ബിഎം‍ഡബ്ല്യുവിന്റെ കരുത്തൻ എസ്‍യുവി എക്സ്7 സ്വന്തമാക്കി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്. 1.18 കോടി രൂപ മുതൽ 1.78 കോടി രൂപ വരെ എക്സ്ഷോറൂം വിലയുള്ള എസ്‍യുവിയാണിത്. എന്നാൽ എക്സ് 7ന്റെ ഏത് മോഡലാണ് യുവരാജ് വാങ്ങിയതെന്നു വ്യക്തമല്ല. 

ചണ്ഡീഗഡിലെ ബിഎംഡബ്ല്യു വിതരണക്കാരായ കൃഷ്ണ ഓട്ടമൊബീൽസിൽ നിന്നാണ് യുവരാജ് വാഹനം വാങ്ങിയത്. യുവരാജ് ഫൈറ്റോണിക് ബ്ലൂ നിറത്തിലുള്ള വാഹനത്തിന്റെ താക്കോൽ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ ഡീലർഷിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച എസ്‍യുവികളിലൊന്നാണ് എക്സ് 7. അത്യാഡംബര ഫീച്ചറുകളുള്ള ഈ വാഹനത്തിന് പെട്രോൾ, ഡീസൽ എൻജിൻ വകഭേദങ്ങളുണ്ട്. 3 ലീറ്റർ ആറു സിലിണ്ടർ പെട്രോൾ എൻജിനും 3 ലീറ്റർ ആറു സിലിണ്ടർ ഡീസൽ എൻജിനുമാണ് വാഹനത്തിൽ. 261 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കും ഡീസൽ എൻജിൻ നൽകുമ്പോൾ പെട്രോൾ എൻജിന്റെ കരുത്ത് 335 ബിഎച്ച്പിയും  ടോർക്ക് 450 എൻഎമ്മുമാണ്. ഇതു കൂടാതെ 394 ബിഎച്ച്പി കരുത്തും 760 എൻഎം ടോർക്കുമുള്ള എം 50 ഡി വകഭേദവും എക്സ് 7നുണ്ട്. 

English Summary: Yuvraj Singh Bought BMW X7

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}