ADVERTISEMENT

ഉത്സവത്തിനു കൊഴുപ്പേകാൻ ഔഡി ക്യൂ3 ഈ വർഷമെത്തും. ഫ്ലാഗ്ഷിപ് മോഡലായ എ8എൽ വിപണിയിലെത്തിയതിനു തൊട്ടുപിന്നാലെയാണ് പുതിയ ക്യു3യും വിപണിയിലെത്തുമെന്ന സൂചന ഔഡി നൽകുന്നത്. ഇതോടെ പുതിയ ക്യൂ3യുടെ ബുക്കിങ്ങ് ഷോറൂമുകളിൽ ആരംഭിച്ചുകഴിഞ്ഞു. പ്രീമിയം എസ്‌യുവിയായ ക്യു8ന്റെ ആകാരഭംഗിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച വാഹനമാണ് പുതിയ ക്യു3യെന്ന് നിസ്സംശയം പറയാം. പുറംഭാഗത്തെ വശ്യസൗന്ദര്യം മറ്റ് ഔഡി കാറുകളിലേതുപോലെ അത്യാകർഷണമാണ്. 

പുതിയ തലമുറ ഔഡി രൂപഭംഗിയിലെ പ്രധാന ഘടകമായ ഹെക്സഗണൽ റേഡിയേറ്റർ ഗ്രില്ലാണ് വാഹനത്തിനു നൽകിയിട്ടുള്ളത്. പൂർണമായും ബ്ലാക് തീമിലാണ് ഇത്. എൽഇഡി ഹെഡ്‌ലാംപുകൾ, പുതിയ സിഗ്നേച്ചർ ഡേടൈം റണ്ണിങ് ലാംപുകൾ എന്നിവയും മുന്നിലുണ്ട്. പുതിയ അലോയ് വീലുകൾ, നീളം കൂടിയ വിധത്തിലുള്ള സ്പോയ്‌ലർ, രൂപഭംഗിയിലുള്ള ടെയ്ൽ ലാംപുകൾ എന്നിവയെല്ലാം പുതിയതാണ്. ഇതിലെല്ലാം സവിശേഷമായി എംക്യുബി ആർക്കിടെക്ചറിലാണ് വാഹനം നിർമിച്ചിട്ടുള്ളത്. 

പഴയ വാഹനത്തിൽ നിന്ന് പൂർണമായി മാറ്റി നിർമിച്ചതാണ് ഇന്റീരിയർ. ക്യാബിനിൽ ഒട്ടേറെ മാറ്റങ്ങളുണ്ട്. ഇതിൽ ഏറ്റവും ആകർഷണീയമായത് പുതിയ ഡ്രൈവർ ഡിസ്പ്ലേ തന്നെയാണ്. ഫ്യൂച്ചറിസ്റ്റിക് എന്നു വിശേഷിപ്പിക്കാൻ സാധിക്കുന്ന വെർച്വൽ കോക്പിറ്റ് സംവിധാനം, പുതിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനം, ഇതിനെല്ലാം പുറമേ പുതിയ സ്റ്റിയറിങ് വീൽ എന്നിവയും വാഹനത്തിനു ലഭിച്ചിട്ടുണ്ട്. 

ഇന്ത്യയിലെത്തുന്ന വാഹനത്തിന് 10 ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേയും 8.8 ഇഞ്ച് അല്ലെങ്കിൽ 10.3 ഇഞ്ച് വലിയ ഇൻഫോടെയ്ൻമെന്റ് സ്ക്രീനും ലഭിക്കാനാണ് സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നു. 4 സിലിണ്ടർ 2 ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് വാഹനത്തിലുള്ളത്. ഔഡിയുടെ വിശ്വവിഖ്യാത 7 സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ നിലനിർത്തിയിട്ടുണ്ട്. ഇതു കൂടാതെ പുതിയ ക്വാട്രോ ഓൾവീൽ ഡ്രൈവ് സംവിധാനവും വാഹനത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ബിഎംഡബ്ല്യു എക്സ്1, മെഴ്സെഡീസ് ജിഎൽഎ, വോൾവോ എക്സ്‌സി40 എന്നിവയോടു വെല്ലുവിളിക്കാനെത്തുന്ന വാഹനം ഓണം സീസണിൽ വിപണിയിലെത്തും.

English Summary: All-new Audi Q3 likely to launch in India next Month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com