ഹോണ്ട ആക്ടീവ വരും, ഏഴാം തലമുറയുടെ പകിട്ടോടെ

honda-activa
Honda Activa
SHARE

ഇന്ത്യയിലെ ഇരുചക്രവാഹന ലോകത്ത് രചിക്കപ്പെട്ട ഇതിഹാസങ്ങളിലൊന്നാണ് ഹോണ്ട ആക്ടീവയെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. 20 വർഷത്തോളമായി ഇന്ത്യ കീഴടക്കി പായുകയാണ് ആക്ടീവ. ഒരു കുടുംബത്തിലേക്ക് സ്കൂട്ടർ വാങ്ങണമെന്ന ചിന്തയെത്തിയാൽ നാവിൻതുമ്പിലെത്തുന്ന ആദ്യ പേരും ഹോണ്ട ആക്ടീവയെന്നു തന്നെയാകും. എത്തിയ കാലം മുതൽ ഇന്നു വരെ ജനപ്രിയമായി തുടരുന്ന മറ്റൊരു വാഹനമില്ലെന്നു തന്നെ പറയാം. നിലവിൽ 6ജി മോഡലുമായി വിപണിയിലുള്ള ആക്ടീവയ്ക്ക് പുതിയ തലമുറ വരുന്നുവെന്നു സൂചനകൾ പുറത്തുവരുന്നു.

ഒറു മാക്സി സ്കൂട്ടർ വിപണിയിലെത്തിക്കുമെന്ന് ഹോണ്ട സൂചന നൽകിയിരുന്നെങ്കിലും പുറത്തെത്തിയത് 300 സിസി മോട്ടർസൈക്കിളായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വാഹനത്തിന്റെ  ചിത്രങ്ങൾ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 125 സിസി വിഭാഗത്തിൽ പുതിയ ആക്ടീവ എത്തുമെന്നാണ് ഈ ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. വലിയ ഏപ്രണോടുകൂടിയ ഒരു സ്കൂട്ടറിന്റെ മുൻവശമാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. ഹെഡ്‌ലാംപിന്റെ വശങ്ങളിലായാണ് ഇൻഡിക്കേറ്ററുകൾ. മഡ്ഗാഡിനു മുകളിലായി ക്രോം ബെൽറ്റ് ലൈനും ഉണ്ട്. 

ഉത്സവ സീസൺ മുന്നിൽ കണ്ടാണ് ഹോണ്ട തയാറെടുക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓണത്തോടനുബന്ധിച്ച് വലിയൊരു വ്യാപാര സാധ്യത മുന്നിൽ കണ്ടാണ് നിർമാതാക്കൾ വാഹനം എത്തിക്കുന്നത്. വൈകാതെ ഔദ്യോഗിക വിവരങ്ങളും പുറത്തെത്തുമെന്നും കരുതാം. എച്ച്പി കരുത്തും 8.79 എൻഎം ടോർക്കുമുള്ള 110 സിസി മോട്ടറാണ് നിലവിൽ ആക്ടീവയ്ക്ക് കരുത്ത് പകരുന്നത്. ഇതിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. ഇന്ധനക്ഷമതയും ഹൈബ്രിഡ് സാങ്കേതികതയും ഉൾപ്പെടെയായിരിക്കും പുതിയ വാഹനം എത്തുന്നത്. ടിവിഎസ് ജൂപ്പിറ്റർ, ഹീറോ മെയ്സ്ട്രോ എന്നിവയാണ് ആക്ടീവയുടെ പ്രാഥമിക എതിരാളികൾ.

English Summary: Honda Activa 7G Coming

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}