ADVERTISEMENT

മഹീന്ദ്രയ്ക്ക് പുതിയ മുഖം നൽകിയ എസ്‌യുവിയാണ് സ്കോർപിയോ. 2002ൽ ഇന്ത്യയിൽ പുറത്തിറങ്ങിയ വാഹനം രാജ്യാന്തര വിപണിയിലെ ആദ്യ മഹീന്ദ്ര എസ്‍യുവി കൂടിയാണ്. നീണ്ട 20 വർഷമായി നിർമാണത്തിലുള്ള വാഹനത്തിന്റെ പുതിയ മോഡൽ വിപണിയിലെത്തിയെങ്കിലും പഴയ മോഡലിന്റെ നിർമാണം മഹീന്ദ്ര അവസാനിപ്പിക്കുന്നില്ല.

mahindra-scorpio-classic

 

mahindra-scorpio-classic-2

മഹീന്ദ്രയുടെ പുതിയ ലോഗോയുമായാണ് സ്കോർപ്പിയോ ക്ലാസിക് പുറത്തിറങ്ങുന്നത്. ക്ലാസിക് എസ്, ക്ലാസിക് എസ് 11 എന്നീ രണ്ടു വഭേദങ്ങളിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ വില ഓഗസ്റ്റ് 20ന് പ്രഖ്യാപിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. ക്ലാസിക് രൂപഭംഗി നിലനിർത്തി ചെറിയ മാറ്റങ്ങൾ വരുത്തിയാണ് വാഹനം വിപണിയിലെത്തുന്നത്.

 

ബോൾഡായ ഗ്രിൽ, മസ്കുലർ ബോണറ്റ്, പുതിയ ഹുഡ് സ്കൂപ് എന്നിവയുണ്ട്. പിന്നിൽ സ്കോർപ്പിയോയുടെ സിഗ്നേച്ചർ ടവർ എൽഇഡി ടെയിൽ ലാംപാണ്. പുതിയ ഓൾ അലുമിനിയം ജെൻ 2 എം ഹോക്ക് എൻജിനാണ് വാഹനത്തിന്. 132 പിഎസ് കരുത്തും 300 എൻഎം ടോർക്കും നൽകും ഈ എൻജിൻ. മുൻ എൻജിനെക്കാൾ 55 കിലോഗ്രാ ഭാരക്കുറവും 14 ശതമാനം ഇന്ധനക്ഷമതയുമുണ്ട്.

 

English Summary: Mahindra Scorpio Classic unveiled; launch on August 20

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com