പിറന്നാൾ സമ്മാനമായി ഷീലുവിന് മിനി കണ്‍ട്രിമാൻ നൽകി ഭർത്താവ്

sheelu-abraham
Sheelu Abraham
SHARE

പിറന്നാൾ സമ്മാനമായി നടി ഷീലു എബ്രഹാമിന് മിനി കൺട്രിമാൻ സമ്മാനിച്ച് ഭർത്താവ്. പിറന്നാളിന് മുൻപേ സമ്മാനം ലഭിച്ച വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. പുതിയ വാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഷീലു സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

sheelu-abraham-1

കൊച്ചിയിലെ മിനി വിതരണക്കാരായ ഇവിഎം മിനിയിൽ നിന്നാണ് പുതിയ വാഹനം. മിനി നിരയിലെ ലക്ഷ്വറി സബ്കോംപാക്റ്റ് ലക്ഷ്വറി ക്രോസ്ഓവർ എസ്‍യുവിയാണ് കൺട്രിമാൻ. നാലു ഡോർ പതിപ്പായ വാഹനം മിനിയുടെ ഏറ്റവും കരുത്തുറ്റ കാറുകളിലൊന്നാണ്.

രണ്ടു ലീറ്റർ നാലു സിലിണ്ടർ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 192 എച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. ഏഴ് സ്പീഡ് ഡബിൾ ഡ്യുവൽ ക്ലച്ച് സ്റ്റെപ്ട്രോണിക് സ്പോർട്സ് ട്രാൻസ്മിഷൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.5 സെക്കൻഡ് മതി ഈ കരുത്തന്. ഏകദേശം 42 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

English Summary: Sheelu Abraham Got Mini Countryman As Birthday Gift

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}