ADVERTISEMENT

ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ജെറ്റ് എഡിഷനുമായി ടാറ്റ. നെക്സോൺ, ഹാരിയർ, സഫാരി എന്നീ മോഡലുകൾക്കാണ് ജെറ്റ് എഡിഷൻ ടാറ്റ പുറത്തിറക്കിയത്. മൂന്നു മോഡലുകളുടേയും എക്സ്‌സിഎ പ്ലസ്, എക്സ്‌സിപ്ലസ് എന്നി മോഡലുകളിലാണ് ജെറ്റ് എഡിഷൻ. നെക്സോണിന്റെ പെട്രോൾ, ‍ഡീസൽ പതിപ്പുകളിലും സഫാരിയുടെ 6,7 സീറ്റ് പതിപ്പുകളിലും ഈ പ്രത്യേക പതിപ്പ് ലഭിക്കും.

tata-nexon

 

നെക്സോൺ ജെറ്റ് എഡിഷന് 12.78 ലക്ഷം രൂപ മുതൽ 13.43 ലക്ഷം രൂപ വരെയും ഹാരിയർ ജെറ്റ് എഡിഷന് 20.90 ലക്ഷം മുതൽ 22.20 ലക്ഷം രൂപ വരെയും സഫാരി ജെറ്റ് എ‍ഡിഷന് 21.45 ലക്ഷം മുതൽ 22.65 ലക്ഷം രൂപ വരെയുമാണ് വില. 

tata-safari

 

സഫാരിയുടേയും ഹാരിയറിന്റേയും ജെറ്റ് എഡിഷന് കൂടുതൽ സുരക്ഷാ സംവിധാനങ്ങളും നെക്സോൺ ജെറ്റ് എഡിഷന് വയർലെസ് ചാർജറും അധികമായി ലഭിക്കും. സ്റ്റാർലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന പെയിന്റ് ഫിനിഷിലാണ് (ബ്രോൺസ് ബോഡികളറും സിൽവർ റൂഫും) ജെറ്റ് എഡിഷൻ. കൂടാതെ ബ്ലാക് അലോയ് വീലും സിൽവ്വ സ്കിഡ് പ്ലേറ്റുമുണ്ട്. 

 

സഫാരിക്കും ഹാരിയറിനും ഡ്രോനെസ് അലേർട്ട്, പാനിക് ബ്രേക് അലേർട്ട്, ഇംപാക്റ്റ് ബ്രേക്കിങ്ങിന് ശേഷമുള്ള അലേർട്ട്ചാർജർ എന്നിവയുണ്ട്. കൂടാതെ സഫാരിയുടെ എല്ലാ റോയിലും സി ടൈപ് ചാർജർ, പുതിയ ഹെഡ്റെസ്റ്റ് എന്നിവയും ഹാരിയറിന് ഇലക്ട്രോണിക് പാർക്കിങ് ബ്രേക്കും നാല് ഡിസ്ക് ബ്രേക്കുകളും ലഭിക്കും. നെക്സോണിന്റെ ജെറ്റ് പതിപ്പിന് വയർലെസ് ചാർജറാണ് ലഭിക്കുന്നത്. എൻജിനും മറ്റ് മെക്കാനിക്കൽ ഘടകങ്ങൾക്കും മാറ്റങ്ങളൊന്നും തന്നെയില്ല. നെക്സോണിൽ 120 ബിഎച്ച്പിയുള്ള 1.2 ലീറ്റർ പെട്രോൾ എൻജിനും 1.5 ലീറ്റർ ഡീസൽ എൻജിനും സഫാരിയിലും ഹാരിയറിലും 170 ബിഎച്ച്പി കരുത്തുള്ള ഡീസൽ എൻജിനുമാണ്. 

 

English Summary: Tata Nexon, Harrier and Safari Jet Editions Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com