ഉയർന്ന ഇന്ധനക്ഷമതയുള്ള ഹൈബ്രിഡ് എൻജിനുമായി ബലേനോ ക്രോസ് എത്തുമോ?

futuro-e-concept
Maruti Suzuki Futuro- e in Auto Exp
SHARE

ബലേനോ ക്രോസിന്റെ പരീക്ഷണയോട്ടങ്ങൾ ഊർജിതമാക്കി മാരുതി സുസുക്കി. 2020ലെ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചറോ ഇ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പായിരിക്കും പുതിയ വാഹനം. അടുത്ത വർഷം ആദ്യം നടക്കുന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുന്ന വാഹനം ഫെബ്രുവരിയിൽ വിപണിയിലെത്തിയേക്കും.

സുസുക്കിയുടെ ഹാർടെക് പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിക്കുക. ത്രീ പോഡ് എൽഇഡി ഡേടൈം റണ്ണിങ് ലാംപുകളുള്ള പ്രൊജക്ടർ ഹെഡ്‍ലാംപ്, സ്ലോപ്പിങ് റൂഫ് ലൈൻ, സ്പോർട്ടിയർ ലുക്ക് തോന്നിക്കുന്ന കറുത്ത പ്ലാസ്റ്റിങ് ക്ലാഡിങ്ങുകൾ, ഇന്റഗ്രേറ്റഡ് സ്പോയിലർ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ വാഹനത്തിലുണ്ടാകും. 9 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ ടെക്, ഹെഡ്‌സ് അപ് ഡിസ്പ്ലെ, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയുണ്ടാകും.

കുപ്പേയുടേയും എസ്‌യുവിയുടേയും രൂപഭംഗിയുള്ള കാർ യുവാക്കളെ ആകർഷിക്കാൻ പോന്നതായിരിക്കുമെന്നാണ് മാരുതി പുറയുന്നത്. വൈടിബി എന്ന കോഡ് നാമത്തിലാണ് മാരുതി ബലേനൊ ക്രോസിനെ വികസിപ്പിക്കുന്നത്. ടർബോ പെട്രോൾ എൻജിനായിരിക്കും വാഹനത്തിന്. പെട്രോൾ എൻജിൻ കൂടാതെ ഇന്ധനക്ഷമത കൂടിയ ഹൈബ്രിഡ് എൻജിനും പുതിയ വാഹനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. മാരുതി സുസുക്കിയുടെ പ്രീമിയം വാഹനങ്ങൾ വിൽക്കുന്ന നെക്സ ഡീലർഷിപ്പിലൂടെയായിരിക്കും പുതിയ വാഹനവും വിൽപനയ്ക്ക് എത്തുക.

English Summary: Maruti Baleno Cross Coupe SUV Code Name YTB, To Launch in February 2023

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA