പുതിയ കാരവാൻ, പഴയ നമ്പർ 2255; മോഹൻലാലിന്റെ ചലിക്കുന്ന കൊട്ടാരം

mohanlal-carvan
Image Source: Mohanlal, Mohanlal Fans | Instagram
SHARE

മലയാള സിനിമയിൽ ഇന്ന് കാരവാനിന്റെ സൗകര്യം ഉപയോഗിക്കാത്ത താരങ്ങൾ വളരെ കുറവാണ്. സൂപ്പർതാരങ്ങൾക്ക് കാരവാൻ സ്വന്തമായുണ്ടാകും. ഹോട്ടൽ മുറിയുടെ ആഡംബര സൗകര്യങ്ങളെല്ലാമുള്ള പുതിയൊരു കാരവനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാലാണ് ആ കാരവാനിന്റെ ഉടമ. അദ്ദേഹത്തിന്റെ ഇഷ്ട നമ്പറായ 2255 എന്ന് റജിസ്ട്രേഷനിലുള്ള വാഹനത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.

നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങൾ ഒരുക്കിയ കോതമംഗലത്തെ ഓജസ് ഓട്ടോമൊബാൽസാണ് മോഹൻലാലിന്റെയും കാരവാൻ നിർമിച്ചിരിക്കുന്നത്. ബ്രൗണ്‍ നിറത്തിലുള്ള വാഹനത്തിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്തുവന്നിട്ടില്ല.

ഭാരത് ബെൻസിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. കിടപ്പുമുറിയും വാഷ്റൂമും ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളും കാരവാനിലുണ്ട്. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. 

English Summary: Mohanlal New Carvan With His Favorite Number

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA