മാസ് സംവിധായകനു കൂട്ടായി ഇനി മാസ് എംപിവി വെൽഫെയർ

toyota-vellfire
Image Source: Harman Motors | Facebook
SHARE

ഓൾഡ് ജനറേഷൻ സിനിമകളുടെ കാലത്തും ന്യൂജെൻ സിനിമകളുടെ കാലത്തും ഒരുപോലെ ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് ജോഷി. മലയാളത്തിലെ മാസ് ചിത്രങ്ങളുടെ തമ്പുരാനായ ജോഷിയുടെ ഇനിയുള്ള യാത്ര ടൊയോട്ടയുടെ ആഡംബര എംപിവിയായ വെൽഫയറിൽ.

കേരളത്തിലെ പ്രമുഖ പ്രീമിയം സെക്കൻഡ് ഹാൻഡ് കാർ ഡീലറായ ഹർമൻ മോട്ടോഴ്സിൽ നിന്നാണ് ജോഷി വാഹനം വാങ്ങിയത്. വാഹനം കൈമാറുന്ന ചിത്രവും ഹർമൻ മോട്ടോഴ്സ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് 2010 ല്‍ തമിഴ്നാട്ടിൽ റജിസ്റ്റർ ചെയ്ത വാഹനമാണ് ഇത്. 2020 ലാണ് ടൊയോട്ട വെൽഫയറിനെ ഇന്ത്യയിലെത്തിക്കുന്നത്. പൂർണമായും ഇറക്കുമതി ചെയ്യുന്ന വാഹനത്തിന്റെ എക്സ് ഷോറൂം വില 90.80 ലക്ഷം രൂപയാണ്. ഓൺറോഡ് വില ഏകദേശം ‌1.13 കോടി രൂപയും.

രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ വെല്‍ഫയറിന് 4935 എംഎം നീളവും 1850 എംഎം വീതിയും 1895 എംഎം ഉയരവും 3000 എംഎം വീല്‍ബെയ്‌സുമുണ്ട്. 117 ബിഎച്ച്പി കരുത്തുള്ള 2.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. മുന്‍ പിന്‍ ആക്‌സിലുകളില്‍ ഓരോ ഇലക്ട്രിക് മോട്ടറുമുണ്ട്. ലീറ്ററിന് 16.35 കിലോമീറ്ററാണ് വാഹനത്തിന്റെ ഇന്ധനക്ഷമത.

English Summary: Director Joshy Bought Toyota Vellfire

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}