614 കി.മീ ! റേഞ്ച് വിസ്മയം തീർക്കാൻ ഹ്യുണ്ടേയ് ഐയോണിക് 6

ioniq-6-5
Ioniq 6
SHARE

ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 614 കിലോമീറ്റർ സഞ്ചരിക്കുന്ന ഇലക്ട്രിക് സെ‍ഡാനുമായി ഹ്യുണ്ടേയ്. വേൾഡ് ഹാർമോണിസെഡ് ലൈറ്റ് വെഹിക്കിൾ ടെസ്റ്റ് പ്രൊസീജർ (ഡബ്ല്യുഎൽടിപി) പ്രകാരം നടത്തിയ പരീക്ഷണത്തില്‍ ഒറ്റചാർജിന് 614 കിലോമീറ്റർ റേ‍ഞ്ച് ലഭിച്ചു എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഐയോണിക് 6 എന്ന, ഹ്യുണ്ടേയ്‌യുടെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന കാറിന്റെ ലോഗ് റേഞ്ച് പതിപ്പിനാണ് 614 കിലോമീറ്റർ സഞ്ചാര ദൂരം ലഭിക്കുന്നത്. യൂറോപ്പിലെയും നോർത്ത് അമേരിക്കയിലെയും തിരഞ്ഞെടുക്കപ്പെട്ട വിപണികളിൽ അടുത്ത വർഷം വാഹനം വിൽപനയ്ക്ക് എത്തും. 

ioniq-6-6

ഹ്യുണ്ടേയ്‌യുടെ ആദ്യ ഇലക്ട്രിക് സെഡാൻ എന്ന പേരിൽ പുറത്തിറങ്ങുന്ന ഐയോണിക് 6ന് പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 5.1 സെക്കൻഡ് മാത്രം മതി. 800 V അൾട്ര–ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ ഉപയോഗിച്ചാൽ പത്തു ശതമാനത്തിൽനിന്ന് 80 ശതമാനം വരെ ചാർജാകാൻ 18 മിനിറ്റ് മാത്രം മതി എന്നാണ് ഹ്യുണ്ടേയ് പറയുന്നത്.

ioniq-6-4

ഇല്ക്ട്രിക് കാറുകളിലെ ഏറ്റവും എയ്റോഡൈനാമിക്കായ ഡിസൈനാണ് കാറിന് എന്നാണ് ഹ്യുണ്ടേയ് പറയുന്നത്. വാഹനത്തിന്റെ എയ്റോഡൈനാമിക് ഡ്രാഗ് വെറും 0.21 മാത്രമാണ്. ഡ്യുവൽ കളർ ആംബിയന്റ് ലൈറ്റിങ്, സ്പീഡ് സിങ്ക് ലൈറ്റിങ്, ഇവി പെർഫോമൻസ് ടൂൺഅപ്പ് ആൻഡ് ഇലക്ട്രിക് അക്ടീവ് സൗണ്ട് ഡിസൈൻ (ഇ–എഎസ്ഡി) എന്നിവയുമുണ്ട് ഐയോണിക് 6ന്.

English Summary: Hyundai IONIQ 6 Relieves Range Anxiety with 614 kilometers Per Charge

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA