ADVERTISEMENT

ജനപ്രിയ എംപിവി കരൻസിനെ തിരിച്ചു വിളിച്ച് പരിശോധിക്കാൻ കിയ ഇന്ത്യ. എയർബാഗ് കൺട്രോൾ മോഡ്യൂൾ (എസിയു) സോഫ്റ്റ്‌വെയറിൽ തകരാർ സംശയിച്ച് 44,174 കരൻസാണ് പരിശോധിക്കുന്നത്. തകരാറുണ്ടെങ്കിൽ സൗജന്യമായി പരിഹരിക്കുമെന്നും കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.

 

തകരാർ സംശയിക്കുന്ന വാഹനങ്ങളുടെ ഉടമകളെ ബന്ധപ്പെടുന്നുണ്ടെന്നും ഇവർക്ക് അടുത്തുള്ള ഷോറൂമിലെത്തി തകരാറുണ്ടോ എന്ന് പരിശോധിക്കാമെന്നും പത്രക്കുറിപ്പിൽ പറയുന്നു. മുമ്പ് 2019 ഒക്ടോബറിലും 2020 മാർച്ചിലും കിയ സെൽറ്റോസിന്റെ ഫ്യൂവൽ പമ്പ് തകരാർ പരിശോധിക്കാൻ തിരിച്ചു വിളിച്ചിരുന്നു. 

 

ഈ വർഷം ഫെബ്രുവരിയിലാണ് കിയയുടെ എംപിവിയായ കരൻസ് വിപണിയിലെത്തിയത്. 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ടർബോ ചാർജ്ഡ് ഡീസൽ എൻജിനുകളാണ് വാഹനത്തിനു കരുത്തേകുന്നത്. 

 

English Summary: Over 44,000 units of Kia Carens recalled for airbag software issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com