മാരുതി വിറ്റത് 1.48 ലക്ഷം വാഹനങ്ങൾ, കാർ വിൽപനയിൽ കുതിപ്പ്

alto-k10-2
SHARE

രാജ്യത്തു കാർ വിൽപനയിൽ വൻ കുതിപ്പ്. മുൻകൊല്ലം സെപ്റ്റംബറിലേതിനെക്കാൾ കൂടുതൽ കാർ വിൽക്കാൻ കഴിഞ്ഞ മാസം പ്രമുഖ കാർ നിർമാതാക്കൾക്കു കഴിഞ്ഞു. കഴിഞ്ഞ വർഷം സെമികണ്ടക്ടർ ക്ഷാമം രൂക്ഷമായിരുന്നതിനാൽ കാർ ഉൽപാദനം കുറവായിരുന്നു. മൊത്തവിൽപന മാത്രമല്ല, ഇക്കുറി ഉൽസവകാലത്തു മികച്ച റീട്ടെയിൽ വിൽപനയും നടന്നതായി ഡീലർമാരുടെ സംഘടനയായ ‘ഫാഡ’യും അറിയിച്ചു.

ഏറ്റവും വലിയ കാർ കമ്പനി മാരുതി സുസുകി കഴിഞ്ഞ മാസം 1,48,380 കാർ ഡീലർമാർക്കു കൈമാറി. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ മൊത്തവിൽപനയെക്കാൾ 85,269 എണ്ണം (135%) കൂടുതലാണിത്.

49,700 കാർ വിറ്റ് ഹ്യുണ്ടായ് രണ്ടാം സ്ഥാനത്തും (50% വളർച്ച) 47,654 കാർ വിറ്റ് (വർധന 85%) ടാറ്റ മോട്ടോഴ്സ് മൂന്നാമതുമെത്തി.

മഹീന്ദ്ര 34508 കാർ വിറ്റ് നാലാമെതത്തി. 34,262 എണ്ണം (163% വർധന) എസ്‌യുവി ആകയാൽ ആ രംഗത്ത് ഒന്നാം സ്ഥാനം കമ്പനി കരസ്ഥമാക്കി. കിയ ഇന്ത്യ 25857 കാർ വിറ്റ് മൊത്തവിൽപനയിൽ അഞ്ചാമതുണ്ട് (79%). ടൊയോട്ട 15378, ഹോണ്ട 8714, റെനോ 7623, ഫോക്സ്‌വാഗൻ 4103, എംജി 3808, സ്കോഡ 3543, നിസാൻ 3177 എന്നിങ്ങനെയാണു വിറ്റത്. എല്ലാ കമ്പനികൾക്കും 2022 സെപ്റ്റംബറിലെക്കാൾ വിൽപന ഉയർന്നു. 

ഏറ്റവും വിൽപനയുള്ള 10 കാറുകൾ

മാരുതി സുസുക്കി ഓൾട്ടോയാണ് വിൽപനയിൽ ഒന്നാമൻ. 24844 യൂണിറ്റ് ഓൾട്ടോ കഴിഞ്ഞ മാസം മാരുതി പുറത്തിറക്കി. വാഗൺ ആറ്‍ (20078), ബലേനോ (19369), വിറ്റാര ബ്രെസ (15445), നെക്സോൺ (14518), ക്രേറ്റ (12866), ഇക്കോ (12697), പഞ്ച് (12251), സ്വിഫ്റ്റ് (11988), വെന്യു (11033)  എന്നിവയാണ് ആദ്യ പത്തിൽ എത്തിയ മറ്റു വാഹനങ്ങൾ

English Summary: Car Sales September 2022

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}