കൈനറ്റിക് ഇലക്ട്രിക് സ്കൂട്ടറുകളുടെ കേരളത്തിലെ ആദ്യ ഷോറൂം കോട്ടയത്ത്

Mail This Article
കോട്ടയം∙ കൈനറ്റിക് ഇലക്ട്രിക് സ്കൂട്ടറുകളുടെ കേരളത്തിലെ ആദ്യ ഷോറൂം കോടിമതയിൽ ആരംഭിച്ചു. കൈനറ്റിക് ഇലക്ട്രിക് സ്കൂട്ടറുകളുടെ സാന്നിധ്യം കേരളത്തിലും ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ആദ്യ ഷോറൂമിന്റെ ഉദ്ഘാടനം.

മനോരമ ഓൺലൈൻ കോർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബാണ് ഷോറും ഉദ്ഘാടനം ചെയ്തത്. വനിത റാലി താരം ആതിര മുരളി ആദ്യ വിൽപന നിർവഹിച്ചു. പ്രധാനമായും കൈനറ്റിക്കിന്റെ സിങ് എച്ച്എസ്എസ് എന്ന മോഡലാണ് വിൽപനയിലുള്ളത്. 120 കിലോമീറ്റർ റേഞ്ചുള്ള വാഹനത്തിൽ 60V 28Ah ബാറ്ററിയാണ്. മൂന്നു മണിക്കൂറിൽ പൂർണമായും ചാർജാകുന്ന ബാറ്ററിക്ക് 3 വർഷം വരെ വാറിന്റിയും കമ്പനി നൽകുന്നുണ്ട്.
ഇതു കൂടാതെ സിങ്, സൂം എന്നീ മോഡലുകളും കൈനറ്റിക് ഗ്രീൻ വെഹിക്കിൾസിനുണ്ട്. ഈ മോഡലുകളും ഷോറൂമിൽ നിന്ന് ബുക്ക് ചെയ്യാം.
English Summary: Kerala's First Kinetic Green Energy Scooter Showroom In Kottayam