ADVERTISEMENT

ബിവൈഡിയുടെ ഇലക്ട്രിക് എംപിവി ഇ 6 സ്വന്തമാക്കി സമ ആസിഫ് അലി. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ആസിഫ് അലി ലാൻഡ് റോവർ ഡിഫൻഡർ വാങ്ങിയിരുന്നു അതിനു പിന്നാലെയാണ് സമ ഇ 6 സ്വന്തമാക്കിയത്. സമയുടെ പേരിൽ തന്നെയാണ് വാഹനം റജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

byd-e6-4

രാജ്യത്തെ ആദ്യ ഇലക്ട്രിക് എംപിവിയായ ബിവൈഡി ഇ 6 സ്വകാര്യ ഉപഭോക്താക്കൾക്ക് ലഭ്യമാക്കി തുടങ്ങിയത് കഴിഞ്ഞ മാസമാണ്. കഴിഞ്ഞ വർഷം വിപണിയിലെത്തിയ ബിവൈഡി ഇ 6 തുടക്കത്തിൽ വാണിജ്യ ആവശ്യത്തിന് മാത്രമാണ് നൽകിയിരുന്നത്. ജിഎൽ, ജിഎൽഎക്സ് എന്നീ രണ്ടു വകഭേദങ്ങളിലായി എത്തിയ വാഹനത്തിന്റെ എക്സ്ഷോറൂം വില  29.15 ലക്ഷം രൂപ മുതലാണ്.

 

ഉയർന്ന വകഭേദമായ ജിഎൽഎക്സ് പതിപ്പിനൊപ്പം എസി ഫാസ്റ്റ് ചാർജിങ് ഓപ്ഷനും ലഭ്യമാണ്. ഭിത്തിയിൽ ഉറപ്പിക്കാവുന്ന ചാർജർ ഉപയോഗിച്ച് രണ്ടു മണിക്കൂറിൽ വാഹനം പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും. 71.7 കിലോവാട്ടിന്റെ ലിഥിയം അയൺ ഫോസ്ഫേറ്റ് ബാറ്ററിയാണ് വാഹനത്തിൽ. ഒറ്റ ചാർജിൽ 415 കിലോമീറ്റർ മുതൽ 520 കിലോമീറ്റർ വരെ റേഞ്ച് നൽകും ഈ ബാറ്ററി. 93 എച്ച്പി കരുത്തും 180 എൻഎം ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടറാണ് വാഹനത്തിൽ. ഉയർന്ന വേഗം 130 കിലോമീറ്റർ. 45000 രൂപ അധികം നൽകിയാൽ 7 കിലോവാട്ടിന്റെ ചാർജറും നൽകും.

 

ബിവൈഡിയുടെ ഇലക്ട്രിക് പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. ഡിസി ചാർജർ ഉപയോഗിച്ചാൽ 35 മിനിറ്റിൽ 80 ശതമാനം ചാർജു ചെയ്യാൻ സാധിക്കുമെന്നും കമ്പനി അറിയിക്കുന്നു. എൽഇഡി ഡേടൈം റണ്ണിങ് ലാംപ്, എൽഇഡി ഹെഡ്‌, ടെയിൽ‌ ലാംപ്, ആറു തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ, 10.1 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ വാഹനത്തിലുണ്ട്. 4.69 മീറ്റർ നീളമുള്ള എംപിവിക്ക് 580 ലീറ്റർ ബൂട്ട് സ്പെയ്സുമുണ്ട്.

 

English Summary: Zama Asif ali Bougth BYD e6 electric MPV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com