ADVERTISEMENT

നവംബർ മാസത്തിൽ വാഹനങ്ങൾക്ക് വൻ ഇളവുകളുമായി ഹോണ്ട കാർസ് ഇന്ത്യ. ഹോണ്ടയുടെ ഇന്ത്യൻ വെബ് സൈറ്റിലെ വിവരങ്ങൾ പ്രകാരം 63144 രൂപ വരെ ഇളവ് വിവിധ വാഹനങ്ങൾക്ക് നൽകുന്നുണ്ട്. വിവിധ സ്ഥലങ്ങളേയും ഡീലർഷിപ്പുകളേയും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചാണ് ഓഫറുകൾ നൽകുന്നത്. ഈ മാസം അവസാനം വരെ അല്ലെങ്കിൽ സ്റ്റോക്ക് തീരുന്നവരെ ആയിരിക്കും ഓഫർ നിലവിലുണ്ടാകുക.

New Amaze Brochure - Front & Back.jpg

 

ഹോണ്ട അമേയ്സ്

 

‌കോംപാക്റ്റ് സെ‍ഡാനായ അമേയ്സിന്റെ വിവിധ മോഡലുകൾക്ക് 19896 രൂപ വരെയാണ് ഡിസ്കൗണ്ട്. എല്ലാ പെട്രോൾ വകഭേദങ്ങൾക്കും 10000 രൂപ ഇളവോ അല്ലെങ്കിൽ 11896 രൂപയുടെ എഫ്ഒസി ആക്സസറീസോ നൽകുന്നുണ്ട്. കൂടാതെ 5000 രൂപ ഹോണ്ട കസ്റ്റമർ ലോയലിറ്റി ബോണസും, കോർപ്പറേറ്റ് ഡിസ്കൗണ്ടായി 3000 രൂപയുമാണ് നൽകുന്നത്. 

 

honda-city-5nd-gen

ഹോണ്ട സിറ്റി അഞ്ചാം തലമുറ

 

honda-wr-v

ഹോണ്ട സിറ്റിയുടെ പെട്രോൾ വകഭേദങ്ങൾക്ക് 59292 രൂപ വരെ ഇളവ് നൽകുന്നുണ്ട്. 30000 രൂപ ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കിൽ 32292 രൂപ വിലയുള്ള എഫ്ഒസി ആക്സസറീസ്, എക്സ്ചേഞ്ച് ബോണസ് 10000 രൂപ, ഹോണ്ട ലോയലിറ്റി ബോണസ് 5000 രൂപ, ഹോണ്ട കാർ എക്സ്ചേഞ്ച് ബോണസ് 7000 രൂപ, കോർപ്പറേറ്റ് ഡിസ്കൗണ്ട് 5000 എന്നിവ ചേർന്നാണ് 59292 രൂപ വരെ ഇളവുകൾ നൽകുന്നത്. 

 

honda-jazz-1

ഹോണ്ട സിറ്റി അഞ്ചാം തലമുറയുടെ സിവിടി പതിപ്പിന് 20000 രൂപ വരെ കാർ എക്സ്ചേഞ്ച് ഡിസ്കൗണ്ട്, 5000 ലോയലിറ്റ് ബോണസ്, ഹോണ്ട കാർ എക്സ്ചേഞ്ച് ബോണസ് 7000 രൂപ, കോർപ്പറേറ്റ് ഡിസ്കൗണ്ട് 5000 എന്നിവയും നൽകുന്നുണ്ട്. ‍

 

ഹോണ്ട സിറ്റി നാലാം തലമുറ

 

പെട്രോൾ വകഭേദങ്ങൾക്ക് 5000 രൂപ ഇളവ് നൽകുന്നുണ്ട്. 5000 രൂപ വരെ ഹോണ്ട കസ്റ്റമർ ലോയലിറ്റി ബോണസാണ് നൽകുന്നത്.‌

 

ഹോണ്ട ഡബ്ല്യുആർ–വി

 

ഡബ്ല്യുആർ–വിയുടെ എല്ലാ  പെട്രോൾ വകഭേദങ്ങൾക്കും 30000 രൂപ എക്സ്ചേഞ്ച് ബോണസും അല്ലെങ്കിൽ 36144 രൂപ വിലയുള്ള എഫ്ഒസി ആക്സസറീസും നൽകും. കൂടാതെ 10000 രൂപ വരെ കാർ എക്സ്ചേഞ്ച് ഡിസ്കൗണ്ട്, 5000 രൂപ വരെ ഹോണ്ട കസ്റ്റമർ ലോയലിറ്റി ബോണസും 7000 രൂപ ‌കാർ എക്സ്ചേഞ്ച് ബോണസും 5000 രൂപ വരെ കോർപ്പറേറ്റ് ഡിസ്കൗണ്ടും ചേർന്ന് 63144 രൂപ വരെയാണ് ഇളവുകൾ.

 

ഹോണ്ട ജാസ്

 

പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ പെട്രോൾ വകഭേദങ്ങൾക്ക് 25000 രൂപ വരെ ഇളവുകൾ നൽകുന്നുണ്ട്. 10000 രൂപ വരെ കാർ എക്സ്ചേഞ്ച് ഡിസ്കൗണ്ട്, 5000 രൂപ വരെ ഹോണ്ട കസ്റ്റമർ ലോയലിറ്റി ബോണസും 7000 രൂപ ‌കാർ എക്സ്ചേഞ്ച് ബോണസും 3000 രൂപ വരെ കോർപ്പറേറ്റ് ബോണസും നൽകുന്നുണ്ട്.

 

English Summary: Honda Cars India November 2022 Offers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com