ADVERTISEMENT

ജീപ്പിന്റെ വിഖ്യാത മോഡലായ സിജെ 7 എസ്‍യുവിയുടെ തിരിച്ചു വരവിന് കളമൊരുങ്ങുന്നു. ഇന്ത്യയിൽ അടക്കം നിരവധി മോഡലുകളുടെ അടിസ്ഥാനമായിട്ടുള്ള സിജെ 7ന്റെ ഇലക്ട്രിക് കൺസെപ്റ്റ് സിജെ 7 സെർജിന്റെ ചിത്രങ്ങൾ പുറത്തുവിട്ടതാണ് വാഹനലോകത്ത് പുതിയ ചർച്ചകൾക്ക് വഴി വച്ചത്. 

 

ഉടൻ നടക്കുന്ന നോർത്ത് അമേരിക്ക സ്പെഷൽ എക്യൂപ്മെന്റ് മാർക്കറ്റ് അസോസിയേഷൻ (എസ്ഇഎംഎ) ഷോയിൽ പുതിയ വാഹനത്തെ ജീപ്പ് പ്രദർശിപ്പിക്കും. സിജെ 7 അടിസ്ഥാനപ്പെടുത്തി മോപാറാണ് വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്. പെട്രോൾ എൻജിന് പകരം 266 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറും 50 kWh ബാറ്ററിയുമായിരിക്കും വാഹനത്തിലുണ്ടാകുക.

 

ഓഫ് റോഡിന് ഇണങ്ങുന്ന ടയറുകളും ഉയർ സസ്പെൻഷനും വലിയ വിഞ്ചും വാഹനത്തിലുണ്ട്. കൂടാതെ എൽഇഡി ഹെഡ്‌ലാംപുകളും മനോഹരമായ ഗ്രാഫിക്സുമെല്ലാം പുതിയ വാഹനത്തിന് നൽകിയിട്ടുണ്ട്. ജീപ്പ് അവഞ്ചർ 4x4, ജീപ്പ് റാംഗ്ലർ മാഗ്നെറ്റോ തുടങ്ങിയ കൺസെപ്റ്റുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് മോട്ടറും ബാറ്ററിയും തന്നെയാണ് സിജെ സെർജിലും. കൺസെപ്റ്റ് മോഡലിന്റെ പ്രൊഡക്ഷൻ പതിപ്പ് എന്ന് പുറത്തിറക്കുമെന്ന് ജീപ്പ് പ്രഖ്യാപിച്ചിട്ടില്ല. 

 

English Summay: Jeep CJ Surge concept revealed ahead of SEMA debut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com