315 കി.മീ റേഞ്ച്, സൗജന്യ അപ്ഡേഷൻ; കൂടുതൽ ഫീച്ചറുകളുമായി ടാറ്റ ടിഗോർ ഇവി

tata-tigor-ev
SHARE

റേഞ്ച് കൂടിയ പുതിയ ടിഗോർ ഇവി പുറത്തിറക്കി ടാറ്റ മോട്ടോഴ്സ്. ഒറ്റ ചാർജിൽ 315 കിലോമീറ്റർ ഓടുന്ന മോഡലാണ് ടാറ്റ പുറത്തിറക്കിയത്. ലതറേറ്റ് അപ്‍ഹോൾസറി, ലതർ റാപ്പിഡ് സ്റ്റിയറിങ് വീൽ, മൾട്ടി മോഡ് ഡ്രൈവ്, ഇസഡ് കണക്ട്, സ്മാർട്ട് വാച്ച് കണക്ടിവിറ്റി, ടയർ പ്രഷർ മോണിറ്ററിങ്, ടയർ പങ്ച്ചർ കിറ്റ് തുടങ്ങിയ പ്രീമിയം ഫീച്ചറുകളും ടെക്നോളജികളും പുതിയ മോഡലിന്റെ അടിസ്ഥാന വകഭേദം മുതലുണ്ടാകും.

നാലു മോഡലുകളായി ലഭിക്കുന്ന വാഹനത്തിന്റെ എക്സ്‌ഇ വകഭേദത്തിന് 12.49 ലക്ഷം രൂപയും എക്സ്ടി വകഭേദത്തിന് 12.99 ലക്ഷം രൂപയും എക്സ് ഇസഡ് പ്ലസിന് 13.49 ലക്ഷം രൂപയും എക്സ് ഇസഡ് പ്ലസ് ലക്സിന് 13.75 ലക്ഷം രൂപയുമാണ് വില. കൂടുതൽ ഫീച്ചറുകളുമായി ടാറ്റ നെക്‌സോൺ പ്രൈം എത്തുമ്പോൾ നിലവിലെ ഉപഭോക്താക്കളെയും ടാറ്റ നിരാശരാക്കുന്നില്ല. നിലവിലെ ടിഗോർ ഇവി ഉടമകൾക്ക് സോഫ്റ്റ്‌വെയർ അപ്ഡേഷനിലൂടെ ഈ ഫീച്ചറുകളിൽ ചിലത് ഫ്രീയായി ലഭിക്കും. 

മൾട്ടി മോഡ്, ടയർപ്രഷർ മോണിറ്ററിങ് സിസ്റ്റം, ടയർ പങ്ച്ചർ കിറ്റ് തുടങ്ങിയ ഫീച്ചറുകൾ എല്ലാ മോഡലുകൾക്കും ലഭിക്കുമ്പോൾ എക്സ്ഇസഡ് പ്ലസ്, എക്സ് ഇസഡ് പ്ലസ് ഡ്യുവൽ മോഡലുകൾക്ക്  സ്മാർട്ട് കണ്ടിവിറ്റി ഫീച്ചറുകളും ലഭിക്കും. മാഗ്‌നെറ്റിങ് റെഡ് എന്ന പുതിയ നിറവും പുതിയ മോഡലിനൊപ്പം എത്തിയിട്ടുണ്ട്. ഡിസംബർ 20 മുതൽ നിലവിലെ ടിഗോർ ഇവി ഉടമകൾക്ക് അപ്ഡേഷനുകൾ ലഭിക്കുമെന്നും അതിനായി ഷോറൂം സന്ദർശിക്കണമെന്നും ടാറ്റ പറയുന്നു. 

English Summary: Tata Tigor EV gets more range, features; priced from Rs 12.49 lakh

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS