മലവെള്ളപ്പാച്ചിലിനെ മറികടക്കാൻ ശ്രമം, ഒഴുകി പോയി എസ്‍യുവി–വിഡിയോ

mahindra-scorpio-accident
SHARE

ഒഴുക്കുള്ള വെള്ളത്തിൽ വാഹനങ്ങൾ ഇറക്കരുതെന്നാണ് പറയുന്നത്, കാരണം പെട്ടെന്ന് ഒഴുക്കിന്റെ ശക്തി വർധിച്ചാൽ പിന്നെ എന്തുസംഭവിക്കും എന്ന് പറയാനാകില്ല. അത് പൂർണമായും ശരിയാണെന്ന് കാണിച്ചു തരികയാണ് ഒരു വിഡിയോ. വലിയ വാഹനമാണെന്ന് കരുതി ആവേശം കാണിച്ചാൽ എന്തായിരിക്കും ഫലം എന്ന് ഈ വിഡിയോ കണ്ടാൽ മനസിലാകും.

മലവെള്ളപ്പാച്ചിലിൽ മഹീന്ദ്ര സ്കോർപ്പിയോ ഒഴുകി കൊക്കയിലേക്ക് പതിക്കുന്നതാണ് വിഡിയോയിൽ. ആളുകൾ ഇറങ്ങി മാറിയതിനാൽ വലിയ അപകടം ഒഴിവായി. വെള്ളത്തിൽ കുടുങ്ങി എന്ന് മനസിലാക്കിയ ഡ്രൈവർ പിന്നോട്ട് എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അപകടം നടന്ന സ്ഥലം വ്യക്തമല്ലെങ്കിലും പുതിയ സ്കോർപ്പിയോ ക്ലാസിക് ആണ് അപകടത്തിൽ പെട്ടത്.

English Summary: SUV falls off cliff while crossing stream

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS