ADVERTISEMENT

ചെറു എസ്‍യുവി സി3യുടെ ഇലക്ട്രിക് പതിപ്പുമായി സിട്രോൺ എത്തുന്നു. അടുത്ത വർഷം ആദ്യം പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് സിട്രോൺ അറിയിക്കുന്നത്. കുറഞ്ഞ വിലയും മികച്ച റേഞ്ചുമായിരിക്കും വാഹനത്തിന്. 30.2 kWh കപ്പാസിറ്റിയുള്ള ബാറ്ററിയും 3.3 kW ചാർജറും സി3 ഇലക്ട്രിക്കിന് ലഭിക്കും.

 

ഇന്ത്യയിൽ നിർമിച്ച് മറ്റു രാജ്യങ്ങളിലേക്കും സി 3 ഇലക്ട്രിക് കയറ്റുമതി ചെയ്യാനാണ് കമ്പനി പദ്ധതി. ഇതിനായി വർഷം 25000 യൂണിറ്റുകൾ നിർമിക്കും.  ഈ വർഷം പകുതിയിലാണ് സിട്രോൺ ചെറു എസ്‍യുവിയായ സി3  വിപണിയിലെത്തിച്ചത്.

 

ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാം എന്ന പ്രത്യേകതയോടെയാണ് സിട്രോൺ സി3 എത്തിയത്.  1.2 ലിറ്റർ പ്യുർടെക്110, 1.2 ലിറ്റർ പ്യുർടെക്82 എന്നീ എന്‍ജിൻ ഓപ്ഷനുകളാണ് വാഹനത്തിലുള്ളത്. 5.88  ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്.

 

English Summary: Electric Citroen e-C3 launch in January 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com