സിറ്റിക്ക് 72145 രൂപ വരെ ഇളവ്, ഡിസംബറിൽ ഹോണ്ടയുടെ ഓഫർ പെരുമഴ !

honda-city-4
SHARE

ഡിസംബർ മാസത്തിൽ ഹോണ്ട വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സന്തോഷ വാർത്ത. 72340 രൂപ വരെ ഇളവുകളുമായി ഹോണ്ട കാർസ് ഇന്ത്യ എത്തിയിരിക്കുന്നു. ഹോണ്ടയുടെ ഇന്ത്യൻ വെബ് സൈറ്റിലെ വിവരങ്ങൾ പ്രകാരം 72340 രൂപ വരെ ഇളവ് വിവിധ വാഹനങ്ങൾക്ക് നൽകുന്നുണ്ട്. ഡീലർഷിപ്പുകളേയും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചാണ് ഓഫറുകൾ നൽകുന്നത്. ഈ മാസം അവസാനം വരെ അല്ലെങ്കിൽ സ്റ്റോക്ക് തീരുന്നവരെ ആയിരിക്കും ഓഫർ നിലവിലുണ്ടാകുക.

New Amaze Brochure - Front & Back.jpg

ഹോണ്ട അമേയ്സ്

‌കോംപാക്റ്റ് സെ‍ഡാനായ അമേയ്സിന്റെ വിവിധ മോഡലുകൾക്ക് 43144 രൂപ വരെയാണ് ഡിസ്കൗണ്ട്. എല്ലാ പെട്രോൾ വകഭേദങ്ങൾക്കും 10000 രൂപ ഇളവോ അല്ലെങ്കിൽ 12144 രൂപയുടെ എഫ്ഒസി ആക്സസറീസോ നൽകുന്നുണ്ട്. കൂടാതെ 20000 രൂപ വരെ കാർ എക്സ്ചേഞ്ച് ഡിസ്കൗണ്ട്, 5000 രൂപ ഹോണ്ട കസ്റ്റമർ ലോയലിറ്റി ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ടായി 3000 രൂപ എന്നിവയും നൽകുന്നുണ്ട്. ഇവയെല്ലാം കൂടെ ചേർന്നാലാണ് 43144 രൂപ ഇളവു വരുന്നത്.

honda-city-5nd-gen

ഹോണ്ട സിറ്റി അഞ്ചാം തലമുറ

ഹോണ്ട സിറ്റിയുടെ പെട്രോൾ മാനുവൽ വകഭേദങ്ങൾക്ക് 72145 രൂപ വരെ ഇളവ് നൽകുന്നുണ്ട്. 30000 രൂപ ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കിൽ 32145 രൂപ വിലയുള്ള എഫ്ഒസി ആക്സസറീസ്, കാർ എക്സ്ചേഞ്ച് ഡിസ്കൗണ്ട് 20000 രൂപ, ഹോണ്ട ലോയലിറ്റി ബോണസ് 5000 രൂപ, ഹോണ്ട കാർ എക്സ്ചേഞ്ച് ബോണസ് 7000 രൂപ, കോർപ്പറേറ്റ് ഡിസ്കൗണ്ട് 8000 എന്നിവ ചേർന്നാണ് 72145 രൂപ വരെ ഇളവുകൾ നൽകുന്നത്.

ഹോണ്ട സിറ്റി അഞ്ചാം തലമുറയുടെ സിവിടി പതിപ്പിന് 20000 രൂപ ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കിൽ 22642 രൂപ വിലയുള്ള എഫ്ഒസി ആക്സസറീസ്, 20000 രൂപ വരെ കാർ എക്സ്ചേഞ്ച് ഡിസ്കൗണ്ട്, 5000 ലോയലിറ്റ് ബോണസ്, ഹോണ്ട കാർ എക്സ്ചേഞ്ച് ബോണസ് 7000 രൂപ, കോർപ്പറേറ്റ് ഡിസ്കൗണ്ട് 8000 എന്നിവയും നൽകുന്നുണ്ട്.

honda-city-4nd-gen

ഹോണ്ട സിറ്റി നാലാം തലമുറ

പെട്രോൾ വകഭേദങ്ങൾക്ക് 5000 രൂപ ഇളവ് നൽകുന്നുണ്ട്. 5000 രൂപ വരെ ഹോണ്ട കസ്റ്റമർ ലോയലിറ്റി ബോണസാണ് നൽകുന്നത്.‌

honda-wr-v

ഹോണ്ട ഡബ്ല്യുആർ–വി

ഡബ്ല്യുആർ–വിയുടെ എല്ലാ പെട്രോൾ വകഭേദങ്ങൾക്കും 30000 രൂപ എക്സ്ചേഞ്ച് ബോണസും അല്ലെങ്കിൽ 35340 രൂപ വിലയുള്ള എഫ്ഒസി ആക്സസറീസും നൽകും. കൂടാതെ 20000 രൂപ വരെ കാർ എക്സ്ചേഞ്ച് ഡിസ്കൗണ്ട്, 5000 രൂപ വരെ ഹോണ്ട കസ്റ്റമർ ലോയലിറ്റി ബോണസും 5000 രൂപ ‌കാർ എക്സ്ചേഞ്ച് ബോണസും 7000 രൂപ വരെ കോർപ്പറേറ്റ് ഡിസ്കൗണ്ടും ചേർന്ന് 72640 രൂപ വരെയാണ് ഇളവുകൾ.

honda-jazz-1

ഹോണ്ട ജാസ്

പ്രീമിയം ഹാച്ച്ബാക്കായ ജാസിന്റെ പെട്രോൾ വകഭേദങ്ങൾക്ക് 37047 രൂപ വരെ ഇളവുകൾ നൽകുന്നുണ്ട്. 10000 രൂപ ക്യാഷ് ഡിസ്കൗണ്ട് അല്ലെങ്കിൽ 12047 രൂപ വിലയുള്ള എഫ്ഒസി ആക്സസറീസ്, 10000 രൂപ വരെ കാർ എക്സ്ചേഞ്ച് ഡിസ്കൗണ്ട്, 5000 രൂപ വരെ ഹോണ്ട കസ്റ്റമർ ലോയലിറ്റി ബോണസ്, 7000 രൂപ ‌ഹോണ്ട കാർ എക്സ്ചേഞ്ച് ബോണസ് 3000 രൂപ കോർപ്പറേറ്റ് ബോണസും നൽകുന്നുണ്ട്.

English Summary: Honda Cars India December 2022 Offers

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS