ADVERTISEMENT

പക്ഷികളെന്തിനാണു V ആകൃതിയിൽ സംഘം ചേർന്നു പറക്കുന്നത്? മുൻപേ പറക്കുന്ന പക്ഷി വായൂപ്രതിരോധത്തെ മറികടക്കുമ്പോൾ അതിനു പിന്നിലുളള പക്ഷിക്ക്  അധികം ശക്തി കൊടുക്കാതെ പറക്കാം. ഏറ്റവും പിന്നിലേക്കെത്തുമ്പോൾ ആയാസം വളരെ കുറവായിരിക്കും. പക്ഷികൾക്കെന്താണ് ഇവി രംഗത്തു പ്രസക്തി എന്നാണോ? കേരളത്തിന്റെ സ്വന്തം ഇവി ചാർജിങ് കമ്പനിയായ ഗോ ഇസി പദ്ധതികൾ അറിഞ്ഞാൽ അതു മനസ്സിലാകും.  

 

ഇനി ഇവി വിപ്ലവം

go-ec-electric-charging-1

 

ലോകം ഇലക്ട്രിക് വാഹനങ്ങളിലേക്ക് അതിവേഗം മാറുകയാണ്. അതിൽ നമുക്കിപ്പോൾ ഉള്ള ഒരു പ്രശ്നം ചാർജിങ് സ്റ്റേഷനുകളുടെ അഭാവമാണ്. ഗോ ഇസി ആ രംഗത്താണു മുന്നിട്ടു പറക്കുന്നത്. കെഎസ്ഇബിയുമായി സഹകരിച്ച് 160 ചാർജിങ് സ്റ്റേഷനുകളുടെ സോഫ്റ്റ് വെയർ, ആപ് സപ്പോർട്ട് നൽകുന്ന  കമ്പനി പല പടികൾ കടന്നു മുന്നോട്ടുപോകുന്നു. ഗോ ഇസി ചാർജിങ് സ്റ്റേഷനുകൾ ഇന്ത്യയെമ്പാടും സ്ഥാപിക്കാനുള്ള മുന്നേറ്റത്തിൽ നിങ്ങൾക്കും പങ്കാളികളാകാം. 

 

പദ്ധതികൾ ഇങ്ങനെ

go-ec-electric-charging-2

 

ഇനി പെട്രോൾ പമ്പുകളുടെ സ്ഥാനം കയ്യടക്കുന്നതു ചാർജിങ് സ്റ്റേഷൻ ആയിരിക്കുമെന്നതിനു തർക്കമില്ല, വൻ ടീമുകൾക്കു മാത്രമാണോ ഇത്തരം ചാർജിങ് സ്റ്റേഷൻ തുടങ്ങാൻ പറ്റുക? അല്ലെന്നു ഗോ ഇസി സിഇഒ പി.ജി.രാംനാഥ് പറയുന്നു. പ്രധാന സ്ഥലങ്ങളിൽ സ്വന്തമായി ഭൂമിയുണ്ടോ? നിങ്ങൾക്കു സ്വന്തമായി റസ്റ്ററന്റോ ഹോട്ടലോ ഉണ്ടോ? ചാർജിങ് സ്റ്റേഷനു സ്ഥലം നൽകിയാൽ നയാപൈസ ചെലവില്ലാതെ ഗോ ഇസി മെഷീനുകൾ സ്ഥാപിച്ചു പ്രവർത്തിപ്പിച്ച് ലാഭവിഹിതം സ്ഥല ഉടമയ്ക്കു നൽകും.  കോകോ മോഡൽ (Company owned Company operated) ബിസിനസ് കരാറായിരിക്കും ഗോ ഇസിയും സ്ഥല ഉടമയും തമ്മിൽ. മെഷീനിന്റെ ഉടമസ്ഥതയും പ്രവർത്തന ഉത്തരവാദിത്തവും ആപ് സപ്പോർട്ടുമെല്ലാം  ഗോ ഇസിയുടേത്. 

സ്വന്തമായി ചാർജിങ് സ്റ്റേഷൻ വേണമെന്നുള്ളവർക്ക് ഒറ്റ ഡിസി ഫാസ്റ്റ് ചാർജർ ഉള്ള മോഡലുകൾമതിയാകും. 12.5 ലക്ഷം രൂപ ചെലവു വരും. ഫ്ലാറ്റുകളിലും മറ്റു ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിലുമെല്ലാം ഗോ ഇസി ഈസിയായി മെഷീൻ ഇൻസ്റ്റാൾ ചെയ്തു നൽകും. 

 

സ്ഥലമില്ല പക്ഷേ, ചാർജിങ് പോയിന്റുകൾ സ്വന്തമാക്കണമെങ്കിൽ അതിനും സൗകര്യമുണ്ട്. ഗോ ഇസി ഇൻസ്റ്റാൾ ചെയ്ത സ്റ്റേഷനുകൾ സ്വന്തമാക്കാം. വില വ്യത്യാസമുണ്ടാകുമെന്നു മാത്രം. എറണാകുളം– ചേർത്തല റോഡിലുള്ളതിന്റെ വിലയാകില്ല നിലമ്പൂർ–വഴിക്കടവ് പാതയിലേതിന്. 

 

നേട്ടങ്ങളെന്തൊക്കെ? 

 

പത്തോ ഇരുപതോ വർഷത്തെ കരാറിനു സ്ഥലം വിട്ടുനൽകുന്നവർക്ക് ലാഭവിഹിതം മാത്രമാണോ നേട്ടം? അല്ലേയല്ല. ഒന്നോ രണ്ടോ വർഷം മുൻപു വരെ ഹോട്ടൽ റൂമിൽ വൈ–ഫൈ ഒള്ള റൂമുകൾ നമ്മൾ തിരഞ്ഞെടുക്കുമായിരുന്നു.  അതുപോലെ നമ്മളൊരു ഇവിയുമായി യാത്ര പോകുമ്പോൾ ചാർജിങ് പോർട്ടുളള ഹോട്ടൽ അല്ലെങ്കിൽ റിസോർട്ടിനായിരിക്കും ഇനി മുൻതൂക്കം നൽകുക. നിങ്ങളൊരു  റിസോർട്ടിനുടമയാണെന്നു വിചാരിക്കുക. ചാർജിങ് പോയിന്റ്, റിസോർട്ടിന്റെ അധിക മേൻമകളിലൊന്നായി അറിയപ്പെടും. റസ്റ്ററന്റുകൾ, ഹോട്ടലുകൾ എന്നിവയിൽ ചാർജിങ് പോയിന്റുണ്ടെങ്കിൽ എത്തുന്നവരുടെ എണ്ണവും അവിടെ ചെലവിടുന്ന സമയവും വർധിക്കും. ക്വിക് ചാർജിങ്ങിനായി ഒരു മണിക്കൂർ എങ്കിലും ഇപ്പോൾ വേണം. ആ സമയം റസ്റ്ററന്റിലോ മറ്റോ യാത്രികർ ചെലവിടും. ബിസിനസ് വർധിക്കും.

 

അടൂരിലേക്കുള്ള യാത്രയിൽ സുഹൃത്തിന്റെ അനുഭവം ഇങ്ങനെ–  ‘‘വാഹനം ഹോട്ടലിന്റെ മുന്നിലുള്ള പോയിന്റിൽ ചാർജ് ചെയ്യാനിട്ടു. ഏതാണ്ട് മുക്കാൽ മണിക്കൂർ സമയം കാണിക്കുന്നുണ്ട് ഡിസ്പ്ലേയിൽ. അത്രയും നേരം വാഹനത്തിൽ ഇരിക്കുന്നത് അപകടമാണ്. ഞങ്ങൾ ഹോട്ടലിൽ കയറി ആഹാരം കഴിച്ചു. നാലുപേരുടെ ആഹാരച്ചെലവ്, ചാർജിങ് തുകയെക്കാൾ മൂന്നുമടങ്ങായിരുന്നു. അടുത്തു മറ്റു റസ്റ്ററന്റുകൾ ഉണ്ടായിരുന്നു. പക്ഷേ, ആ ചാർജിങ് പോയിന്റ് എന്ന ഒറ്റ കാര്യം ഞങ്ങളുടെ തീരുമാനത്തെ സ്വാധീനിച്ചു. ’’ 

 

സ്ഥലം പോകുമോ? ഇല്ല. മെഷീനുകൾ സ്ഥാപിക്കാനുള്ള സ്ഥലം മാത്രമേ ആവശ്യമുണ്ടാകൂ. വാഹനത്തിന്റെ പാർക്കിങ് സ്ഥലം അതുപോലെ തന്നെ ഉപയോഗിക്കാം. ലോകമെമ്പാടും ലഭ്യമാകുന്ന ഗോ ഇസി ആപ്പിൽ നിങ്ങളുടെ സ്ഥാപനം മാപ് അടക്കം ഉൾപ്പെടും. യാത്രികരെ സ്വാധീനിക്കുന്ന വലിയൊരു ഘടകം അതായിരിക്കും. 

 

ഗോ വിത്ത് ഗോ ഇസി

 

സ്വന്തം ആർ ആൻഡ് ഡി ഡിവിഷൻ ആരംഭിച്ച് മെഷീനുകൾ ഗോ ഇസി ബ്രാൻഡിൽ ഇറക്കുകയാണ് അടുത്ത പടി.   മൂന്നാം ജനറേഷൻ മെഷീനുകളുടെ പവർ മൊഡ്യൂൾ ഒഴിച്ച് ബാക്കിയെല്ലാം മെയ്ക്ക് ഇൻ ഇന്ത്യയാണ്. മഹാരാഷ്ട്ര ഔറംഗാബാദിൽനിന്നായിരിക്കും ഈ ഒറ്റ യൂണിറ്റ് ഗോ ഇസി മെഷീൻ എത്തുക.  നിലവിൽ കെഎസ്ഇബിയുമായി സഹകരിച്ച്  160 സ്റ്റേഷനുകൾക്ക് ആപ് സപ്പോർട്ട് നൽകുന്നുണ്ട് ഗോ ഇസി.. 

 

ഇന്റർനെറ്റ് ഇല്ലാത്ത ഇടങ്ങളിൽ ആർഎഫ് ഐഡി കാർഡ് മതി. വോലറ്റിൽ പണമുണ്ടെങ്കിൽ കാർഡ് ടാപ് ചെയ്യാം വാഹനം റീച്ചാർജ് െചയ്യാം. മലയാളികളുടെ ഈ സംരംഭം   ഇന്ത്യയിൽ മാത്രമല്ല, ദുബായ്, നേപ്പാൾ, ബംഗ്ലദേശ്, ജക്കാർത്ത എന്നിവിടങ്ങളിൽ പ്രവർത്തന മേഖല വിപുലപ്പെടുത്തുന്നുണ്ട്. ഗോ ഇസി ഇങ്ങനെ കരുത്തോടെ വി ആകൃതിയുടെ  മുന്നിൽ പറക്കുമ്പോൾ അതിന്റെ പിൻനിരയിൽ അധികം ആയാസപ്പെടാതെ ഇൻവെസ്റ്റ്മെന്റുമായി കൂടുന്ന, ലോക ഇവി ഭൂപടത്തിൽ തങ്ങളുടെ പേരു കൂടി എഴുതിച്ചേർക്കുന്നവരുടെ  എണ്ണം വർധിക്കുകയാണ്.

 

English Summary: GO EC Electric Car Charging Station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com