ADVERTISEMENT

ടാറ്റയുടെ നാലാമത്തെ ഇലക്ട്രിക് കാർ പഞ്ചിന്റെ ആദ്യ പ്രദർശനം ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ. അടുത്ത മാസം ആദ്യം നടക്കുന്ന ഓട്ടോഎക്പോയിൽ പഞ്ച് ഇലക്ട്രിക്കിന്റെ പ്രൊഡക്ഷൻ പതിപ്പ് പ്രദർശിപ്പിക്കുമെന്നാണ് കരുതുന്നത്. അടുത്ത വർഷം ജൂണിൽ വാഹനം വിപണിയിലെത്തും.

ടാറ്റയുടെ ആൽഫ പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി നിർമിക്കുന്ന വാഹനത്തിൽ സിപ്ട്രോൺ പവർട്രെയിനായിരിക്കും. ടാറ്റയുടെ മറ്റു ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് ഐസി എൻജിൻ പഞ്ചും ഇലക്ട്രിക് മോഡലും തമ്മിൽ ധാരാളം മാറ്റങ്ങളുണ്ടാകും. ആൽഫാ പ്ലാറ്റ്ഫോമിൽ ഇലക്ട്രിക്കിന് ആവശ്യമായ മാറ്റങ്ങൾ വരുത്തി സിഗ്മ ആർക്കിടെക്ച്ചറിലാണ് പുതിയ ഇലക്ട്രിക് വാഹനം വികസിപ്പിക്കുന്നത്.

നേരത്തെ തന്നെ ഇല്ക്ട്രിഫിക്കേഷൻ മനസിൽ കൊണ്ടുകൊണ്ടാണ് ടാറ്റ പഞ്ചിനെ വികസിപ്പിച്ചത്. സിഗ്മ ആർക്കിടെക്ച്ചറില്‍ വികസിപ്പിച്ചതുകൊണ്ട് ട്രാൻസ്മിഷൻ ടണൽ ഒഴിവാക്കാൻ സാധിക്കുമെന്നത് പഞ്ചിന് ഇന്റീരിയറിൽ കൂടുതൽ സ്പെയ്സ് നൽകും. കൂടാതെ വലിയ ബാറ്ററി പായ്ക്കും ഉപയോഗിക്കാനും ഭാരം കുറയ്ക്കാനും റേഞ്ച് കൂട്ടാനും ഇതിലൂടെ സാധിക്കും.

ഒന്നിൽ അധികം ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ പഞ്ച് ഇലക്ട്രിക്കിനുണ്ടാകും. ടാറ്റയുടെ മറ്റു ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന പെർമിനന്റ് മാഗ്‌നെറ്റിങ് സിങ്കണൈസ് മോട്ടർ തന്നെയായിരിക്കും പഞ്ചിലും. എന്നാൽ റേഞ്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നിലവിലെ പഞ്ചിന്റെ ഉയർന്ന വകഭേദത്തെക്കാളും 1 മുതൽ 1.5 ലക്ഷം രൂപ വരെ കൂടുതലായിരിക്കും ഇലക്ട്രിക് പതിപ്പിനും.

English Summary: Tata Punch EV to debut at Auto Expo; Launch in Festive Season 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com