എക്സ്പോയിൽ ഇലക്ട്രിക് തരംഗം: ഹ്യുണ്ടേയ് അയണിക് 5 പുറത്തിറങ്ങി

hyundai-ioniq-5-1
SHARE

ഡൽഹി ഒാട്ടോ എക്സ്പോ 2023 വേദിയിൽ തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ അയണിക് 5 പുറത്തിറക്കി ഹ്യുണ്ടേയ്. 44.95 ലക്ഷമാണ് വാഹനത്തിന്റെ അടിസ്ഥാന വില. ഒറ്റ ചാർജിൽ 613 കിമീ വാഹനം സഞ്ചരിക്കും. ബിയോൺഡ് മൊബിലിറ്റി സ്ട്രാറ്റജിയുടെ ഭാഗമായി ഹ്യുണ്ടേയ് പുറത്തിറക്കുന്ന ആദ്യവാഹനമാണ് അയണിക് 5.

ഫ്യുച്ചറിസ്റ്റിക് ഡിസൈനാണ് അയണിക്കിന്റെ ഏറ്റവും വലിയ പ്രത്യേകത. മനോഹരമായ മുൻഭാഗവും അലോയ് വീലുകളും പിൻഭാഗവുമുണ്ട് കാറിന്. ലാളിത്യമാണ് ഡിസൈനിന്റെ മുഖമുദ്ര. ഹ്യുണ്ടേയ്‌യുടെ സ്കേറ്റ്ബോർഡ് പ്ലാറ്റ്ഫോമായ ഇ–ജിഎംപിമ്മിലാണ്  (ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം) നിർമാണം. ബാറ്ററിയെയും ഇലക്ട്രിക് മോട്ടറിനെയും അടിസ്ഥാനപ്പെടുത്തി രൂപകൽപന ചെയ്ത ഹ്യുണ്ടേയ്‌യുടെ ആദ്യ മോഡലാണ് അയണിക് 5. രാജ്യന്തര വിപണിയിൽ രണ്ട് പവർ ട്രെയിൻ വകഭേദങ്ങളും രണ്ട് ബാറ്ററി പാക് വകഭേദങ്ങളും വാഹനത്തിനുണ്ട്.

സിംഗിൾ മോട്ടർ മുൻവീൽ ഡ്രൈവ് മോഡലിന് ഏകദേശം 169 എച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട്. ഡ്യുവൽ മോട്ടറുള്ള ഓൾ വീൽ ഡ്രൈവ് മോഡലിന് 325 എച്ച്പിയാണ് കരുത്ത്. ടോർക്ക് 605 എൻഎമ്മും. രണ്ടു പവർട്രെയിൻ മോഡലിനോടൊപ്പം രണ്ടു തരത്തിലുള്ള ബാറ്ററി പാക്കുമുണ്ട്. റേഞ്ച് കുറഞ്ഞ മോഡലിന് 58 കിലോവാട്ട് ബാറ്ററിയും കൂടിയ റേഞ്ചുള്ള മോഡലിന് 77.4 കിലോവാട്ട് ബാറ്ററിയുമാണ്. ഒറ്റ ചാർജിൽ 613 കിലോമീറ്റർ വരെ വാഹനം സഞ്ചരിക്കും. അയണിക് 5 ലെ 800 വി ബാറ്ററി സാങ്കേതിക വിദ്യ അതിവേഗ ചാർജിങ് ഉറപ്പുവരുത്തുന്നു എന്നാണ് ഹ്യുണ്ടേയ് പറയുന്നത്. 220 കിലോവാട്ട് ഡിസി ചാർജർ ഘടിപ്പിച്ചാൽ‍ 10ൽ നിന്ന് 80 ശതമാനം ചാർജിലേക്ക് എത്താൻ വാഹനത്തിന് വെറും 18 മിനിറ്റ് മതി. 

English Summary: Auto Expo 2023: Hyundai launches Ioniq 5, priced at Rs 44.95 lakh

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS